മതിൽ വേണ്ടതു മ​ദ്യ​ത്തി​നെതിരേ: മാ​ർ ഇ​ഞ്ച​നാ​നി​യി​ൽ
മതിൽ വേണ്ടതു മ​ദ്യ​ത്തി​നെതിരേ: മാ​ർ ഇ​ഞ്ച​നാ​നി​യി​ൽ
Sunday, December 9, 2018 12:05 AM IST
കൊ​​​ച്ചി: പു​​​തി​​​യ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ലൂ​​​ടെ മ​​​ദ്യാ​​​സ​​​ക്ത ത​​​ല​​​മു​​​റ​​​ക​​​ളെ സൃ​​​ഷ്ടി​​​ച്ചാ​​​ണു സ​​​ർ​​​ക്കാ​​​ർ ന​​​വ​​​കേ​​​ര​​​ളം നി​​​ർ​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നു കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോസ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. "​ന​​​വ​​​കേ​​​ര​​​ള​​​സൃ​​​ഷ്ടി മ​​​ദ്യാ​​​സ​​​ക്തി​​​യി​​​ലൂ​​​ടെ’ എ​​​ന്ന​​​താ​​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​ഖ്യാ​​​പി​​​ത മ​​​ദ്യ​​​ന​​​യം. മ​​​ദ്യ​​​ത്തി​​​നും ല​​​ഹ​​​രി​​​ക​​​ൾ​​​ക്കു​​​മെ​​​തി​​​രേ​​​യാ​​​ണു വ​​​നി​​​താ മ​​​തി​​​ലോ, മ​​​നു​​​ഷ്യ​​​മ​​​തി​​​ലോ സൃ​​​ഷ്ടി​​​ക്കേ​​​ണ്ട​​​തെ​​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.

പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സം​​​സ്ഥാ​​​ന ലീ​​​ഡേ​​​ഴ്സ് മീ​​​റ്റ്-2018 ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ. മ​​​ദ്യ​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത​​​യും ഉ​​​പ​​​ഭോ​​​ഗ​​​വും കു​​​റ​​​യ്ക്കു​​​മെ​​​ന്നു ജ​​​ന​​​ത്തി​​​നു ന​​​ൽ​​​കി​​​യ വാ​​​ഗ്ദാ​​​നം സ​​​ർ​​​ക്കാ​​​ർ നി​​​ര​​​ന്ത​​​രം ലം​​​ഘി​​​ക്കു​​​ക​​​യാ​​ണ്. പു​​​തു​​​താ​​​യി 121 ബാ​​​റു​​​ക​​​ൾ കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ചു. 466 ബി​​​യ​​​ർ-​​വൈ​​​ൻ പാ​​​ർ​​​ല​​​റു​​​ക​​​ൾ​​​ക്കു പു​​​റ​​​മേ 40 ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്കു​​​കൂ​​​ടി മ​​​ദ്യ​​​വി​​​ല്പ​​​ന ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കി.​

ന​​​വ​​​കേ​​​ര​​​ള​​​ത്തെ അ​​​ക്ഷ​​​രാ​​​ർ​​​ഥ​​​ത്തി​​​ൽ ഭ്രാ​​​ന്താ​​​ല​​​യ​​​മാ​​​ക്കി മാ​​​റ്റാ​​​നു​​​ള്ള ഇ​​​ത്ത​​​രം നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ മ​​​നു​​​ഷ്യ​​സ്നേ​​​ഹി​​​ക​​​ൾ മു​​​ന്നോ​​​ട്ടു​​വ​​​ര​​​ണ​​​മെ​​​ന്നും ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു. പി​​ഒ​​സി​​​യി​​​ൽ ചേ​​​ർ​​​ന്ന ലീ​​​ഡേ​​​ഴ്സ് മീ​​​റ്റി​​​ൽ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​ജേ​​​ക്ക​​​ബ് വെ​​​ള്ള​​​മ​​​രു​​​തു​​​ങ്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന​ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ അ​​​ഡ്വ.​ ചാ​​​ർ​​​ളി​​​പോ​​​ൾ, പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള, യോ​​​ഹ​​​ന്നാ​​​ൻ ആ​​​ന്‍റ​​​ണി, രാ​​​ജു വ​​​ല്യാ​​​റ​​​യി​​​ൽ, വൈ.​ ​​രാ​​​ജു, ആ​​​ന്‍റ​​​ണി ജേ​​​ക്ക​​​ബ് ചാ​​​വ​​​റ, ത​​​ങ്ക​​​ച്ച​​​ൻ കൊ​​​ല്ല​​​ക്കൊ​​​ന്പി​​​ൽ, ത​​​ങ്ക​​​ച്ച​​​ൻ വെ​​​ളി​​​യി​​​ൽ, ജോ​​​സ് ചെ​​​ന്പി​​​ശേ​​​രി, ഷി​​​ബു കാ​​​ച്ച​​​പ്പി​​​ള്ളി, തോ​​​മ​​​സ്കു​​​ട്ടി മ​​​ണ​​​ക്കു​​​ന്നേ​​​ൽ, ഫാ.​ ​​ദേ​​​വ​​​സി പ​​​ന്ത​​​ലു​​​ക്കാ​​​ര​​​ൻ, ഫാ.​ ​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


ഗാ​​​ന്ധി​​​ജി​​​യു​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ ദി​​​ന​​​മാ​​​യ ജ​​​നു​​​വ​​​രി 30നു ​​​ഗാ​​​ന്ധി സ്മൃ​​​തി ദി​​​നാ​​​ച​​​ര​​​ണ​​​വും മ​​​ദ്യ​​​ന​​​യ​​​ത്തി​​​നെ​​​തി​​​രേ 14 ജി​​​ല്ലാ​​​ത​​​ല​​​ങ്ങ​​​ളി​​​ൽ വാ​​​യ്മൂ​​​ടി​​​കെ​​​ട്ടി നി​​​ല്പ് സ​​​മ​​​ര​​​വും ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. സം​​​സ്ഥാ​​​ന​​​സ​​​മ്മേ​​​ള​​​നം ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ തൃ​​​ശൂ​​​രി​​​ൽ ന​​​ട​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.