ക​ട​ലി​ൽ നീ​ന്തു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം: പാന്പാടി സ്വദേശി ബ​ഹ്റിനി​ൽ മരിച്ചു
Sunday, December 9, 2018 12:42 AM IST
പാ​​ന്പാ​​ടി: സൗ​​ദി​​യി​​ൽ​​നി​​ന്നു കു​​ടും​​ബ​​സ​​മേ​​തം ബ​​ഹ്റി​​നി​​ലെ​​ത്തി​​യ പ്ര​​വാ​​സി മ​​ല​​യാ​​ളി ക​​ട​​ലി​​ൽ നീ​​ന്തു​​ന്ന​​തി​​നി​​ടെ ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്നു മ​​രി​​ച്ചു. സൗ​​ദിഅ​​റേ​​ബ്യ​​യി​​ൽ ബി​​സി​​ന​​സ് ഗ്രൂ​​പ്പ് ന​​ട​​ത്തു​​ന്ന ക​​ട​​വും​​ഭാ​​ഗം മാ​​ത്യു തോ​​മ​​സി​​ന്‍റെ മ​​ക​​ൻ മി​​ഷാ​​ൽ തോ​​മ​​സ് (33) ആ​​ണ് മ​​രി​​ച്ച​​ത്.

സൗ​​ദിയി​​ലെ അ​​ൽ​​കോ​​ബാ​​റി​​ലെ ജാ​​ഫ് അ​​റേ​​ബ്യ ക​​ന്പ​​നി​​യു​​ടെ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റാ​​യിരുന്നു മി​​ഷാ​​ൽ. ക​​ഴി​​ഞ്ഞ​​ദി​​വ​​സം വൈ​​കി​​ട്ടാ​​ണ് സം​​ഭ​​വം.

വാ​​രാ​​ന്ത്യ​​ത്തിൽ ബ​​ഹ്റിനി​​ൽ എ​​ത്തി​​യ​​ശേ​​ഷം അ​​ഞ്ചു​​ സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കൊ​​പ്പം ക​​ട​​ലി​​ൽ ബോ​​ട്ടിം​​ഗി​​നു പോ​​യ​​താ​​യി​​രു​​ന്നു. നീ​​ന്തു​​ന്ന​​തി​​നി​​ടെ ഹൃ​​ദ​​യാ​​ഘാ​​ത​​മു​​ണ്ടായി. ബോ​​ട്ടി​​ൽ ക​​യ​​റ്റി ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചി​​രു​​ന്നു. കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ബോ​​ട്ടി​​ലി​​ല്ലാ​​യി​​രു​​ന്നു.


മൃ​​ത​​ദേ​​ഹം ബ​​ഹ്റിനി​​ലെ കിം​​ഗ് ഹ​​മ​​ദ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചു. ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​ശേ​​ഷം നാ​​ളെ നാ​​ട്ടി​​ലെ​​ത്തി​​ക്കാ​​നാ​​കു​​മെ​​ന്നു പ്ര​​തീ​​ക്ഷി​​ക്കു​​ന്നു.

അ​​മ്മ: രാ​​ജ​​മ്മ തോ​​മ​​സ്. ഭാ​​ര്യ: റ്റീ​​നു മി​​ഷാ​​ൽ മ​​ണ​​ര​​ർ​​കാ​​ട് ഇ​​ഞ്ച​​ക്കാ​​ട്ട് കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ജെ​​യ്ഡ​​ൻ മാ​​ത്യു തോ​​മ​​സ്, ഹെ​​യ്സ​​ൽ സൂ​​സ​​ൻ തോ​​മ​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.