ക​ർ​ഷ​ക ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ നേ​ട്ടം: ഇ​ൻ​ഫാം
ക​ർ​ഷ​ക ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ നേ​ട്ടം: ഇ​ൻ​ഫാം
Monday, December 10, 2018 1:11 AM IST
കോ​​ട്ട​​യം: പ​​രി​​സ്ഥി​​തി​​ലോ​​ല പ്ര​​ദേ​​ശ​​ത്തി​​ന്‍റെ വി​​സ്തീ​​ർ​​ണം വെ​​ട്ടി​​ച്ചു​​രു​​ക്കി കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ച ഉ​​ത്ത​​ര​​വ് വ​​ർ​​ഷ​​ങ്ങ​​ളാ​​യി ക​​ർ​​ഷ​​ക ജ​​ന​​കീ​​യ പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യ പോ​​രാ​​ട്ട​​ങ്ങ​​ളു​​ടെ ബാ​​ക്കി​​പ​​ത്ര​​വും നേ​​ട്ട​​വു​​മാ​​ണെ​​ന്ന് ഇ​​ൻ​​ഫാം ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഷെ​​വ.​വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ.

കേ​​ന്ദ്രം ഭ​​രി​​ച്ച കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വ യു​​പി​​എ സ​​ർ​​ക്കാ​​ർ പ​​ശ്ചി​​മ​​ഘ​​ട്ട ജ​​ന​​ത​​യു​​ടെ​​മേ​​ൽ ഗാ​​ഡ്ഗി​​ൽ ക​​സ്തൂ​​രി​​രം​​ഗ​​ൻ റി​​പ്പോ​​ർ​​ട്ടു​​ക​​ളി​​ലൂ​​ടെ അ​​ടി​​ച്ചേ​​ൽ​​പ്പി​​ച്ച​​താ​​ണു പ​​രി​​സ്ഥി​​തി ലോ​​ലം. കേ​​ര​​ള​​ത്തി​​ൽ​നി​​ന്ന് എ​​ട്ടു മ​​ന്ത്രി​​മാ​​ർ ഇ​​ക്കാ​​ല​​ത്തു കേ​​ന്ദ്ര​​ഭ​​ര​​ണ​​ത്തി​​ലി​​രു​​ന്നി​​ട്ടും പ​​രി​​ഹാ​​ര ന​​ട​​പ​​ടി​​ക​​ളി​​ല്ലാ​​തെ പീ​​ഡി​​പ്പി​​ച്ച പ്ര​​ശ്ന​​ത്തി​​നാ​​ണ് ഇ​​പ്പോ​​ൾ അ​​ൽ​​പ്പ​​മെ​​ങ്കി​​ലും ആ​​ശ്വാ​​സ​​മാ​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​തി​​ന്‍റെ മ​​റ​​വി​​ൽ പ​​ര​​സ്പ​​രം വി​​ഴു​​പ്പ​​ല​​ക്ക​​ലു​​ക​​ൾ ന​​ട​​ത്തി സ​​മൂ​​ഹ​​ത്തെ വി​​ഡ്ഢി​​ക​​ളാ​​ക്കി രാ​ഷ്‌​ട്രീ​​യ നേ​​ട്ടം കൊ​​യ്യാ​​ൻ ആ​​രെ​​യും അ​​നു​​വ​​ദി​​ക്കി​​ല്ല.
വി​​ല്ലേ​​ജു​​ക​​ൾ ഇ​​എ​​സ്എ​​യു​​ടെ അ​​ടി​​സ്ഥാ​​ന യൂ​​ണി​​റ്റെ​​ന്ന പ​​രി​​ധി​​യി​​ൽ മാ​​റ്റം വേ​​ണ​​മെ​​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​​ര​​ന്ത​​ര​​മാ​​യ ആ​​വ​​ശ്യം കേ​​ന്ദ്രം പ​​രി​​ഗ​​ണി​​ച്ച​​തു പ്ര​​തീ​​ക്ഷ​​യു​​ണ​​ർ​​ത്തു​​ന്നു. അ​​ന്തി​​മ വി​​ജ്ഞാ​​പ​​ന​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ലെ പ​​രി​​സ്ഥി​​തി​​ലോ​​ല​​പ്ര​​ദേ​​ശം 8,656 ച​​തു​​ര​​ശ്ര കി​​ലോ​​മീ​​റ്റ​​ർ എ​​ന്നാ​ക്കി സം​സ്ഥാ​ന സ​​ർ​​ക്കാ​​ർ അ​​വ​​സാ​​ന​​മാ​​യി സ​​മ​​ർ​​പ്പി​​ച്ച നി​​ർ​​ദേ​​ശം ന​​ട​​പ്പി​​ലാ​​ക്കാ​​ൻ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണം.

കേ​​ന്ദ്ര വ​​ന, പ​​രി​​സ്ഥി​​തി മ​​ന്ത്രാ​​ല​​യം 2018 ഡി​​സം​​ബ​​ർ മൂ​​ന്നി​​ന് ഇ​​റ​​ക്കി​​യ ഈ ​​ഉ​​ത്ത​​ര​​വോ​​ടു​​കൂ​​ടി ഗാ​​ഡ്ഗി​​ൽ ക​​സ്തൂ​​രി​​രം​​ഗ​​ൻ സ​​മി​​തി​​യു​​ടെ​​യും ഇ​​വ​​ർ സ​​മ​​ർ​​പ്പി​​ച്ച റി​​പ്പോ​​ർ​​ട്ടി​​ന്‍റെ​​യും പ്ര​​സ​​ക്തി ന​​ഷ്ട​​പ്പെ​​ട്ടു. പ​​ശ്ചി​​മ​​ഘ​​ട്ട​​ത്തി​​നു ലോ​​ക പൈ​​തൃ​​ക പ​​ദ​​വി നേ​​ടി​​യെ​​ടു​ക്കാ​​ൻ ലോ​​ക​​പൈ​​തൃ​​ക സ​​മി​​തി​​ക്കു മു​​ന്പാ​​കെ സ​​മ​​ർ​​പ്പി​​ക്ക​​പ്പെ​​ട്ട ഗാ​​ഡ്ഗി​​ൽ റി​​പ്പോ​​ർ​​ട്ട് പി​​ൻ​​വ​​ലി​ക്കാ​​ൻ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും സെ​​ബാ​​സ്റ്റ്യ​​ൻ അ​​ഭ്യ​​ർ​​ഥി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.