മതസസൗഹാർദം തകർക്കുന്ന പരിപാടിയിലേക്കു ജീവനക്കാരെ വലിച്ചിഴയ്ക്കരുത് : സെ​​​റ്റോ
Monday, December 10, 2018 1:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ​​​വും രാ​​ഷ്‌​​ട്രീ​​​യ പ്ര​​​ബു​​​ദ്ധ​​​ത​​​യും ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തു​​​ന്ന വ​​​നി​​​താ മ​​​തി​​​ൽ പ​​​രി​​​പാ​​​ടി​​​യി​​​ലേ​​​ക്കു ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും അ​​​ധ്യാ​​​പ​​​ക​​​രെ​​​യും വ​​​ലി​​​ച്ചി​​​ഴ​​​യ്ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ൽ നി​​​ന്നു സ​​​ർ​​​ക്കാ​​​ർ പി​​​ന്മാറ​​​ണ​​​മെ​​​ന്നു സെ​​​റ്റോ സം​​​സ്ഥാ​​​ന സ​​​മി​​​തി യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ​​​രി​​​പാ​​​ടി​​​യി​​​ലേ​​​ക്കു സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രെ പങ്കെടുപ്പിക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ പ്ര​​​ക്ഷോ​​​ഭം ആ​​​രം​​​ഭി​​​ക്കാ​​​നും സം​​​സ്ഥാ​​​ന സ​​​മി​​​തി തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി സെ​​​റ്റോ ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ൻ.​​​കെ. ബെ​​​ന്നി, ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ പി. ​​​ഹ​​​രി​​​ഗോ​​​വി​​​ന്ദ​​​ൻ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.