കണ്ണൂർ വിമാനത്താവളം: ഉ​മ്മ​ൻ​ ചാ​ണ്ടി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ചി​ല്ല; പകരം പ​രി​ഹാ​സം
Monday, December 10, 2018 1:24 AM IST
ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ച്ച​​​വ​​​രാ​​​രും മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ പേ​​​ര് പ​​​രാ​​​മ​​​ർ​​​ശി​​​ച്ച​​​തേ​​​യി​​​ല്ല. ആ​​​ദ്യാ​​​വ​​​സാ​​​നം ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു​​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ച്ച മു​​​ഴു​​​വ​​​നാ​​​ളു​​​ക​​​ളു​​​ടെ​​​യും പേ​​​ര് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മ​​​ന്ത്രി​​​മാ​​​രും പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ പേ​​​ര് മ​​നഃ​​പൂ​​ർ​​വം ഒ​​ഴി​​വാ​​ക്കി.

“എ​​​യ​​​ർ​​​ഫോ​​​ഴ്സി​​​ന്‍റെ ചി​​​ല വി​​​മാ​​​ന​​​ങ്ങ​​​ൾ എ​​​വി​​​ടെ​​​യും ഇ​​​റ​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. അ​​​ത്ത​​​ര​​​മൊ​​​രു വി​​​മാ​​​നം ഇ​​​വി​​​ടെ ഇ​​​റ​​​ക്കി കു​​​റ​​​ച്ച് ആ​​​ളു​​​ക​​​ളെ കൊ​​​ണ്ടു​​​വ​​​ന്ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​താ​​​യി പ​​​റ​​​യു​​​ന്നു”- ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ പ​​​രീ​​​ക്ഷ​​​ണ പ​​​റ​​​ക്ക​​​ലി​​​നെ പ​​​രി​​​ഹ​​​സി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.അ​​​ധ്യ​​​ക്ഷ​​​പ്ര​​​സം​​​ഗ​​​ം നടത്തിയ മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​നും പ്രസം ഗിച്ച ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം ​​​ജോ​​​സും കി​​​യാ​​​ൽ എം​​​ഡി വി. ​​​തു​​​ള​​​സീ​​​ദാ​​​സും ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിച്ചില്ല.



സ​​​ജീ​​​വ​​​ൻ പൊ​​​യ്ത്തും​​​ക​​​ട​​​വ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.