ചാ​വ​റ സം​സ്കൃ​തി പു​ര​സ്കാ​രം എം​ടിക്കു 15​നു സ​മ​ർ​പ്പി​ക്കും
Wednesday, December 12, 2018 1:08 AM IST
കൊ​​​ച്ചി: വി​​​ശു​​​ദ്ധ ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ​​​ച്ച​​​ന്‍റെ സ്മ​​​ര​​​ണ​​​യ്ക്കാ​​​യി എ​​​റ​​​ണാ​​​കു​​​ളം ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ദേ​​​ശീ​​​യ ബ​​​ഹു​​​മ​​​തി​​​യാ​​​യ ചാ​​​വ​​​റ സം​​​സ്കൃ​​​തി പു​​​ര​​​സ്കാ​​​രം എം.​​​ടി. വാ​​​സു​​​ദേ​​​വ​​​ൻ നാ​​​യ​​​ർ​​​ക്ക് 15നു ​​​സ​​​മ​​​ർ​​​പ്പി​​​ക്കും. 77,777 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ശി​​​ല്പ​​​വു​​​മ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്കാ​​​രം.

ദേ​​​ശീ​​​യ സം​​​സ്കൃ​​​തി​​​ക്കും മാ​​​ന​​​വി​​​ക​​​ത​​​യു​​​ടെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നാ​​​യി ക​​​ലാ സ​​​പ​​​ര്യ​​​യി​​​ലൂ​​​ടെ​​​യും ശാ​​​സ്ത്ര​​​ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ന​​​ൽ​​​കി​​​യ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​ക​​​ളെ ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​ന് അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ലാ​​​ണു പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കു​​​ന്ന​​​ത്. എം.​​​കെ. സാ​​​നു ചെ​​​യ​​​ർ​​​മാ​​​നും, ഡോ.​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ പോ​​​ൾ, തോ​​​മ​​​സ് ജേ​​​ക്ക​​​ബ്, റ​​​വ. ഡോ. ​​​പോ​​​ൾ ആ​​​ച്ചാ​​​ണ്ടി, റ​​​വ. ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്കേ​​​ട​​​ത്ത്, ഫാ. ​​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളും തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്ത് ജോ​​​ണ്‍ പോ​​​ൾ ക​​​ണ്‍​വീ​​​ന​​​റു​​​മാ​​​യ ജൂ​​​റി​​​യാ​​​ണ് ഇ​​​ക്കു​​​റി പു​​​ര​​​സ്കാ​​​ര​​​ജേ​​​താ​​​വി​​​നെ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

കോ​​​ഴി​​​ക്കോ​​​ട് കെ. ​​​പി. കേ​​​ശ​​​വ​​​മേ​​​നോ​​​ൻ ഹാ​​​ളി​​​ൽ ​വൈ​​​കു​​​ന്നേ​​​രം 5.15നാ​​​ണു പു​​​ര​​​സ്കാ​​​ര സ​​​മ​​​ർ​​​പ്പ​​​ണം. ആ​​​ർ​​​ട്ടി​​​സ്റ്റ് ന​​​ന്പൂ​​​തി​​​രി, പ്ര​​​ഫ. എം. ​​​കെ. സാ​​​നു, സി​​​എം​​​ഐ സ​​​ഭ​​​യു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ-​​​മാ​​​ധ്യ​​​മ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള റ​​​വ. ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്കേ​​​ട​​​ത്ത് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നു പു​​​ര​​​സ്കാ​​​ര സ​​​മ​​​ർ​​​പ്പ​​​ണം ന​​​ട​​​ത്തും. സി​​​എം​​​ഐ കോ​​​ഴി​​​ക്കോ​​​ട് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ വി​​​കാ​​​ർ ഫാ.​​​തോ​​​മ​​​സ് തെ​​​ക്ക​​​ൻ, ച​​​ല​​​ച്ചി​​​ത്ര​​​സം​​​വി​​​ധാ​​​യ​​​ക​​​നും തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്തു​​​മാ​​​യ ര​​​ഞ്ജി​​​ത്ത്, ബാ​​​ബു മേ​​​ത്ത​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ജോ​​​ണ്‍ പോ​​​ൾ ഏ​​​കോ​​​പ​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.


ചാ​​​വ​​​റ​​​യ​​​ച്ച​​​ന്‍റെ ജീ​​​വ​​​ച​​​രി​​​ത്ര​​​മെ​​​ഴു​​​തി​​​യ പ്ര​​​ഫ.​​​എം.​​​കെ. സാ​​​നു, ഗ്ര​​​ന്ഥ​​​ത്തി​​​നു രേ​​​ഖാ​​​ചി​​​ത്ര​​​ങ്ങ​​​ൾ വ​​​ര​​​ച്ച ആ​​​ർ​​​ട്ടി​​​സ്റ്റ് ന​​​ന്പൂ​​​തി​​​രി, ഇ​​​ട​​​യ​​​നാ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ കൈ​​​യെ​​ഴു​​​ത്തു​​​പ്ര​​​തി ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നും പ​​​രി​​​പാ​​​ലി​​​ക്കു​​​ന്ന​​​തി​​​നും മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്ത ഫാ. ​​​തോ​​​മ​​​സ് പ​​​ന്ത​​​പ്ലാ​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്കു സി​​​എം​​​ഐ സ​​​ഭ​​​യു​​​ടെ ഉ​​​പ​​​ഹാ​​​ര​​​ങ്ങ​​​ൾ ച​​​ട​​​ങ്ങി​​​ൽ എം.​​​ടി. സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.