ട്രെ​യി​നി​ൽനി​ന്നു വീ​ണ യു​വാ​വി​ന്‍റെ കാ​ലു​ക​ൾ മു​റി​ച്ചു മാ​റ്റി
Wednesday, December 12, 2018 1:08 AM IST
മ​​​ട്ട​​​ന്നൂ​​​ർ: ട്രെ​​​നി​​​ൽ ക​​​യ​​​റു​​​ന്ന​​​തി​​​നി​​​ടെ ട്രാ​​​ക്കി​​​ൽ വീ​​​ണു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ യു​​​വാ​​​വി​​​ന്‍റെ ഇ​​​രു​​​കാ​​​ലു​​​ക​​​ളും മു​​​റി​​​ച്ചു മാ​​​റ്റി. ഉ​​​രു​​​വ​​​ച്ചാ​​​ൽ നെ​​​ല്ലൂ​​​ന്നി​​​യി​​​ലെ സി.​​​എ​​​ച്ച്. ഫൈ​​​സ​​​ലി (35) ന്‍റെ കാ​​​ലു​​​ക​​​ളാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മു​​​റി​​​ച്ചു​​​മാ​​​റ്റി​​​യ​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി പ​​​ത്തോ​​​ടെ ത​​​ല​​​ശേ​​​രി റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്ക് പോ​​​കാ​​​നാ​​​യി മ​​​ല​​​ബാ​​​ര്‍ എ​​​ക്സ്പ്ര​​​സി​​​ൽ ക​​​യ​​​റു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​യി​​രു​​ന്നു അ​​​പ​​​ക​​​ടം. ​


ട്രെ​​​യി​​​നി​​​ൽ ക​​​യ​​​റി​​​യ യു​​​വാ​​​വ് വെ​​​ള്ളം വാ​​​ങ്ങാ​​​ൻ പു​​​റ​​​ത്തി​​​റ​​​ങ്ങി വീ​​​ണ്ടും ക​​​യ​​​റു​​മ്പോ​​ഴേ​​​ക്കും ട്രെ​​​യി​​​ൻ നീ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. ട്രെ​​​യി​​​നി​​​ൽ ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​ടെ ട്രെ​​​യി​​​നി​​​നും പ്ലാ​​​റ്റ്ഫോ​​​മി​​​നും ഇ​​​ട​​​യി​​​ൽ കു​​​ടു​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. ഏ​​​താ​​​നും വ​​​ർ​​​ഷം മു​​​മ്പ് ഫൈ​​​സ​​​ലി​​​ന്‍റെ പി​​​താ​​​വ് ട്രെ​​​യി​​​നി​​​ൽ​​നി​​​ന്നു വീ​​​ണ് മ​​​രി​​​ച്ച​​​തി​​​ന്‍റെ കേ​​​സി​​​ന്‍റെ ആ​​​വ​​​ശ്യ​​​ത്തി​​​നു എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്ക് പോ​​​കു​​മ്പോ​​ഴാ​​​ണ് അ​​​പ​​​ക​​​ട​​മു​​ണ്ടാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.