ഗ്രാ​മീ​ൺ ​ബാ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​​ഹാ​ര സ​മ​രം തു​ട​ങ്ങി
Wednesday, December 12, 2018 1:08 AM IST
മ​​​ല​​​പ്പു​​​റം: താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രെ സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തു​​​ക, ഓ​​​ഫീ​​​സ് അ​​​റ്റ​​​ൻ​​ഡ​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ൽ നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​ങ്ങ​​ൾ ഉ​​​ന്ന​​​യി​​​ച്ചു​​​കൊ​​​ണ്ട് മ​​​ല​​​പ്പു​​​റം ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള കേ​​​ര​​​ള ഗ്രാ​​​മീ​​​ൺ ബാ​​​ങ്കി​​​ൽ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല നി​​​രാ​​​ഹാ​​​ര സ​​​മ​​​രം ആ​​​രം​​​ഭി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മു​​​ത​​​ൽ ബാ​​​ങ്ക് ഓ​​​ഫീസേ​​​ഴ്സ് യൂ​​​ണി​​​യ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ. ​​​പ്ര​​​കാ​​​ശ​​​ൻ, വ​​​നി​​​താ സ​​​ബ് ക​​​മ്മി​​​റ്റി ക​​​ണ്‍​വീ​​​ന​​​ർ കെ.​​​കെ. ര​​​ജി​​​ത മോ​​​ൾ എ​​​ന്നി​​​വ​​​രാ​​​ണ് നി​​​രാ​​​ഹാ​​​ര സ​​​മ​​​രം ആ​​രം​​ഭി​​ച്ച​​​ത്. ബാ​​​ങ്കി​​​ന്‍റെ ഹെ​​​ഡ് ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ൽ സി​​​ഐ​​​ടി​​​യു അ​​​ഖി​​​ലേ​​​ന്ത്യാ സെ​​​ക്ര​​​ട്ട​​​റി കെ.​ ​​ച​​​ന്ദ്ര​​​ൻ പി​​​ള്ള ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

സി​​​ഐ​​​ടി​​​യു മ​​​ല​​​പ്പു​​​റം ജി​​​ല്ലാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വി.​ ​​ശ​​​ശി​​​കു​​​മാ​​​ർ, ബെ​​​ഫി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്.​​​എ​​​സ്.​ അ​​​നി​​​ൽ, സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടി.​ ​​ന​​​രേ​​​ന്ദ്ര​​​ൻ, ഗ്രാ​​​മീ​​​ണ്‍ ബാ​​​ങ്ക് റി​​​ട്ട​​​യ​​​റീ​​​സ് ഫോ​​​റം സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സി.​​​പി.​ ന​​​രേ​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഉ​​​ന്ന​​​യി​​​ച്ച ആ​​​വ​​​ശ്യ​​​ങ്ങ​​​ളി​​​ൽ ന്യാ​​​യ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ന​​​ട​​​ത്താ​​​ത്ത പ​​​ക്ഷം ഡി​​​സം​​​ബ​​​ർ 17 മു​​​ത​​​ൽ നി​​​രാ​​​ഹാ​​​ര സ​​​മ​​​രം തു​​​ട​​​ർ​​​ന്ന് കൊ​​​ണ്ട് ത​​​ന്നെ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല പ​​​ണി​​​മു​​​ട​​​ക്ക് സ​​​മ​​​രം ന​​​ട​​​ത്തും. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ഴു​​​വ​​​ൻ റീ​​​ജ​​​ണ​​​ൽ ഓ​​​ഫി​​​സു​​​ക​​​ൾ​​​ക്ക് മു​​​ന്നി​​​ലും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

ഗ്രാ​​​മീ​​​ൺ ബാ​​​ങ്കി​​​ലെ അം​​​ഗീ​​​കൃ​​​ത സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​യ കേ​​​ര​​​ള​​​ഗ്രാ​​​മീ​​​ൺ ബാ​​​ങ്ക് എം​​​പ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​ന്‍റെ​​​യും ഓ​​​ഫീ​​​സേ​​​ഴ്സ് യൂ​​​ണി​​​യ​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് പ്ര​​​ക്ഷോ​​​ഭം. 2008ൽ ​​​അം​​​ഗീ​​​ക​​​രി​​​ച്ച ദി​​​വ​​​സ വേ​​​ത​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് നി​​​യ​​​മ​​​ന അം​​​ഗീ​​​കാ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും പി​​​ന്നീ​​​ടു​​​ള്ള​​​വ​​​ർ​​​ക്കു നി​​​യ​​​മ​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു​​മാ​​​ണ് ആ​​​വ​​​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.