അ​വ​യ​വ​ദാ​താ​ക്ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്നു
അ​വ​യ​വ​ദാ​താ​ക്ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്നു
Thursday, December 13, 2018 2:16 AM IST
കൊ​​​ച്ചി: മ​​​ര​​​ണാ​​​ന​​​ന്ത​​​രം അ​​​വ​​​യ​​​വ​​​ദാ​​​നം ന​​​ട​​​ത്തി​​​യ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളെ കെ. ​​​ചി​​​റ്റി​​​ല​​​പ്പ​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ നാ​​ളെ ആ​​​ദ​​​രി​​​ക്കും. ഉ​​​ച്ച​​​യ്ക്ക് 12.45ന് ​​​തേ​​​വ​​​ര സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് കോ​​​ള​​​ജ് ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ 2017 ജ​​​നു​​​വ​​​രി മു​​​ത​​​ൽ എ​​​റ​​​ണാ​​​കു​​​ളം, ആ​​​ല​​​പ്പു​​​ഴ, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ൽ മ​​​സ്തി​​​ഷ്ക മ​​​ര​​​ണ​​​ത്തെ​​ത്തു​​ട​​ർ​​ന്ന് അ​​​വ​​​യ​​​വ​​​ദാ​​​നം ചെ​​യ്ത നാ​​​ലു പേ​​​രു​​​ടെ ഉ​​​റ്റ ബ​​​ന്ധു​​​ക്ക​​​ളെ​​​യാ​​​ണ് ആ​​​ദ​​​രി​​​ക്കു​​​ന്ന​​​ത്.

വേ​​​ർ​​​പാ​​​ടി​​​ന്‍റെ തീ​​​രാ​​​വേ​​​ദ​​​ന​​​യ്ക്കി​​​ട​​​യി​​​ലും സ​​​ഹ​​​ജീ​​​വി​​​ക​​​ളു​​​ടെ ക​​​ണ്ണീ​​രൊ​​​പ്പാ​​​ൻ സ​​​ന്ന​​​ദ്ധ​​​രാ​​​യ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ആ​​​ദ​​​ര​​​വ് അ​​​ർ​​​ഹി​​​ക്കു​​​ന്നു. അ​​​വ​​​യ​​​വ​​​ദാ​​​ന​​​ത്തി​​​ന്‍റെ മ​​​ഹാ​​​സ​​​ന്ദേ​​​ശം ജീ​​​വി​​​ത​​​ത്തി​​​ലൂ​​​ടെ പ​​​ക​​​ർ​​​ന്നു ന​​​ൽ​​​കി​​​യ 163 കു​​​ടും​​​ബ​​​ങ്ങ​​​ളെ മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഫൗ​​​ണ്ടേ​​​ഷ​​​ൻ ആ​​​ദ​​​രി​​​ച്ചി​​​രു​​​ന്നു. കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പ​​​ള്ളി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ റ​​​വ. ഡോ. ​​​പ്ര​​​ശാ​​​ന്ത് പാ​​​ല​​​ക്കാ​​പ്പി​​​ള്ളി​​​ൽ, ചി​​​റ്റി​​​ല​​​പ്പ​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​ൻ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ജോ​​​ർ​​​ജ് സ്ലീ​​​ബ, എ​​​സ്എ​​​ച്ച് കോ​​​ള​​​ജ് നാ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​സ് സ്കീം ​​​പ്രോ​​​ഗ്രാം കോ-​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ഡോ. ​​​ര​​​മ്യ രാ​​​മ​​​ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.