വനിതാമതിലിൽ സഹകരിച്ചില്ലെങ്കിൽ തുഷാർ എസ്എൻഡിപിക്കു പുറത്ത്: വെള്ളാപ്പള്ളി
വനിതാമതിലിൽ സഹകരിച്ചില്ലെങ്കിൽ തുഷാർ എസ്എൻഡിപിക്കു പുറത്ത്: വെള്ളാപ്പള്ളി
Thursday, December 13, 2018 2:44 AM IST
ആ​ല​പ്പു​ഴ: വ​നി​താ മ​തി​ലി​നോ​ടു സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി എ​സ്എ​ൻ​ഡി​പി​യി​ൽ​നി​ന്നു പു​റ​ത്താ​കു​മെ​ന്നു ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി​ഡി​ജെ​എ​സ് വ​നി​താ മ​തി​ലു​മാ​യി സ​ഹ​ക​രി​ക്കു​മോ എ​ന്ന് അ​വ​രോ​ടു ചോ​ദി​ക്ക​ണം. എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ലാ​ണ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. വ​നി​താ മ​തി​ലി​നെ​തി​രേ ബി​ഡി​ജെ​എ​സ് ഇ​തു​വ​രെ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൻ​എ​സ്എ​സി​നെ​തി​രേയും രൂ​ക്ഷവി​മ​ർ​ശ​ന​മാ​ണു വെ​ള്ളാ​പ്പ​ള്ളി ന​ട​ത്തി​യ​ത്. ആ​ണ​ത്ത​വും മാ​ന്യ​ത​യും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ൽ എ​ൻ​എ​സ്എ​സ് പ​ങ്കെ​ടു​ക്ക​ണ​മാ​യി​രു​ന്നു.

യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ വീ​ട്ടി​ൽ ക​യ​റി​യി​രു​ന്ന് അ​ഭി​പ്രാ​യം പ​റ​ഞ്ഞി​ട്ടു കാ​ര്യ​മി​ല്ല. ഒ​രു മു​ന്നോ​ക്ക സ​മു​ദാ​യ നേ​താ​വ് പ​റ​ഞ്ഞ​തു​കൊ​ണ്ടു മാ​ത്രം മു​ന്നോ​ക്ക സ​മു​ദാ​യാം​ഗ​ങ്ങ​ൾ വ​നി​താ മ​തി​ലി​ൽ പ​ങ്കെ​ടു​ക്കാ​തി​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ൾ​ക്കൊ​പ്പം ഇ​ത​ര മ​ത​സം​ഘ​ട​ന​ക​ളെ​യും ന​വോ​ത്ഥാ​ന കൂ​ട്ടാ​യ്മ​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ്. എ​സ്എ​ൻ​ഡി​പി​യു​ടെ എ​ല്ലാ ത​ല​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ക​രും യോ​ഗ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള സ്കൂ​ൾ, കോ​ള​ജ് എ​ന്നി​വ​യി​ൽ​നി​ന്നു​ള്ള​വ​രും വ​നി​താ മ​തി​ലി​ന്‍റെ ഭാ​ഗ​മാ​കും. രാ​ഷ്‌​ട്രീ​യ ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​രും വ​നി​താ മ​തി​ലി​ന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്നാ​ണു ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ സ​മു​ദാ​യ​ങ്ങ​ൾ​ക്കും ഇ​ട​തു സ​ർ​ക്കാ​രി​ൽ​നി​ന്നും തു​ല്യ​നീ​തി​യ​ല്ല ല​ഭി​ക്കു​ന്ന​തെ​ന്ന അ​ഭി​പ്രാ​യ​ത്തി​ൽ താ​ൻ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു​വെ​ന്നും വെ​ള്ളാ​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.