ഏ​ഴു​ വ​യ​സു​കാ​രിയുടെ പരാതി; പത്തു ദിവസത്തിനകം ടോയ്‌ലറ്റ്
ഏ​ഴു​ വ​യ​സു​കാ​രിയുടെ പരാതി; പത്തു ദിവസത്തിനകം ടോയ്‌ലറ്റ്
Friday, December 14, 2018 1:18 AM IST
മ​​റ​​യൂ​​ർ: ശു​​ചി​​മു​​റി നി​​ർ​​മി​​ച്ചു​​ന​​ല്കാ​​മെ​​ന്ന വാ​​ഗ്ദാ​​നം പാ​​ലി​​ക്കാ​​ത്ത അ​​ച്ഛ​​നെ​​തി​​രേ പ​​രാ​​തി​​യു​​മാ​​യി ഏ​​ഴു ​വ​​യ​​സു​​കാ​​രി പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ എ​ത്തി​യ​തോ​ടെ ദ്രു​ത​ഗ​തി​യി​ൽ ന​ട​പ​ടി. പ​ത്തു​ദി​വ​സ​ത്തി​ന​കം ഇ​വ​ർ​ക്കു ശു​ചി​മു​റി നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ത​​മി​​ഴ്നാ​​ട് ആ​​ന്പൂ​​രി​​ലാ​​ണ് സം​​ഭ​​വം. ആ​​ന്പൂ​​ർ ന​​ട​​രാ​​ജ​​പു​​രം സ്വ​​ദേ​​ശി ഇ​​ഷാ​​നു​​ള്ള​​യു​​ടെ മ​​ക​​ൾ ര​​ണ്ടാം​​ ക്ലാ​​സു​​കാ​​രി ഹ​​നി പാ​​ജാ​​റ​​യാ​​ണ് എ​​ഴു​​തി​​ത്ത​​യാ​​റാ​​ക്കി​​യ പ​​രാ​​തി​​യു​​മാ​​യി ആ​​ന്പൂ​​ർ വ​​നി​​ത പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​യ​​ത്.

ക്ലാ​​സി​​ൽ ഒ​​ന്നാ​​മ​​താ​​യാ​​ൽ ശു​​ചി​​മു​​റി നി​​ർ​​മി​​ച്ചു​​ന​​ൽ​​കാ​​മെ​​ന്ന പി​​താ​​വി​​ന്‍റെ വാ​​ഗ്ദാ​​നം പാ​​ലി​​ച്ചി​​ല്ലെ​​ന്നാ​​ണ് മ​​ക​​ളു​​ടെ പ​​രാ​​തി. കൂ​​ലി​​പ്പ​​ണി​​ക്കാ​​ര​​നാ​​ണ് ഇ​​ഷാ​​നു​​ള്ള. എ​​ൽ​​കെ​​ജി മു​​ത​​ൽ ര​​ണ്ടാം​​ക്ലാ​​സ് വ​​രെ ഹ​​നി പാ​​ജ​​റ ക്ലാ​​സി​​ൽ ഒ​​ന്നാ​​മ​​താ​​ണ്. ശു​​ചി​​മു​​റി കെ​​ട്ടി​​ത്ത​​രു​​മെ​​ന്ന ഉ​​റ​​പ്പ് എ​​ഴു​​തി വാ​​ങ്ങ​​ണ​​മെ​​ന്നും പ​​രാ​​തി​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു.

എ​​സ്ഐ വ​​ള​​ർ​​മ​​തി കു​​ട്ടി​​യെ അ​​ഭി​​ന​​ന്ദി​​ക്കു​​ക​​യും മാ​​താ​​പി​​താ​​ക്ക​​ളെ വി​​ളി​​ച്ചു​​വ​​രു​​ത്തു​​ക​​യും വി​​വ​​രം ആ​​ന്പൂ​​ർ ന​​ഗ​​ര​​സ​​ഭ അ​​ധി​​കൃ​​ത​​രെ അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്തു. ന​​ഗ​​ര​​സ​​ഭ ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ സു​​ബ്ര​​ഹ്മ​​ണ്യ​​ൻ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ​​ത്തി അ​​പേ​​ക്ഷ ല​​ഭി​​ച്ചാ​​ൽ ന​​ഗ​​ര​​സ​​ഭ ശു​​ചി​​മു​​റി നി​​ർ​​മി​​ച്ചു ന​​ല്കാ​​മെ​​ന്ന് ഉ​​റ​​പ്പു​​ന​​ല്കി.


മാ​​താ​​പി​​താ​​ക്ക​​ൾ ന​​ഗ​​ര​​സ​​ഭ​​യി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ചു. ന​​ഗ​​ര​​സ​​ഭാ സെ​​ക്ര​​ട്ട​​റി ഭാ​​സ്ക​​ർ ഹ​​നി​​യു​​ടെ വീ​​ട് സ​​ന്ദ​​ർ​​ശി​​ച്ചു പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി ഉ​​ട​​ൻ പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക്കാ​​മെ​​ന്ന് ഉ​​റ​​പ്പു​​ന​​ല്കി. അ​ച്ഛ​​​​നെ​​തി​​രെ ഏ​​ഴു​ വ​​യ​​സു​​കാ​​രി പ​​രാ​​തി​ ന​​ല്കി​​യ വി​​വ​​രം കേ​​ട്ട​​റി​​ഞ്ഞ ജി​​ല്ലാ ക​​ള​​ക്ട​​ർ രാ​​മ​​ൻ, ഹ​​നി​​യു​​ടെ വീ​​ട്ടി​​ൽ അ​​ടി​​യ​​ന്ത​​ര​​മാ​​യി ശു​​ചി മു​​റി നി​​ർ​​മി​​ച്ചു​​ന​​ല്കാ​​ൻ ആ​​ന്പൂ​​ർ ന​​ഗ​​ര​​സ​​ഭാ ക​​മ്മീ​​ഷ​​ണ​​ർ​​ക്ക് ഉ​​ത്ത​​ര​​വു​​ന​​ല്കി. ശു​​ചി മു​​റി​​യു​​ടെ നി​​ർ​​മാ​​ണം പ​​ത്തു ദി​​വ​​സ​​ത്തി​​ന​​കം പൂ​​ർ​​ത്തി​​യാ​​ക്കു​​മെ​​ന്ന് ന​​ഗ​​ര​​സ​​ഭാ അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.