കത്തോലിക്ക-യാക്കോബായ ദൈവശാസ്ത്രസമിതി സമ്മേളനം
കത്തോലിക്ക-യാക്കോബായ ദൈവശാസ്ത്രസമിതി സമ്മേളനം
Friday, December 14, 2018 1:50 AM IST
പു​​ത്ത​​ൻ​​കു​​രി​​ശ്: ക​​ത്തോ​​ലി​​ക്ക സ​​ഭ​​യും യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി സ​​ഭ​​യും സ​​ഹ​​ക​​ര​​ണ​​ത്തി​​ന്‍റെ പു​​തി​​യ മേ​​ഖ​​ല​​ക​​ൾ തേ​​ടാ​​ൻ തീ​​രു​​മാ​​നി​​ച്ചു. കോ​​ട്ട​​യം മാ​​ങ്ങാ​​നം സ്പി​​രി​​ച്വാ​​ലി​​റ്റി സെ​​ന്‍റ​​റി​​ൽ ചേ​​ർ​​ന്ന ദൈ​​വ​​ശാ​​സ്ത്ര ച​​ർ​​ച്ച​​ക​​ൾ​​ക്കാ​​യു​​ള്ള ഇ​​രു​​ സ​​ഭ​​ക​​ളു​​ടെ​​യും അ​​ന്ത​​ർ​​ദേ​​ശീ​​യ സ​​മി​​തി​​യി​​ലാ​​ണ് തീ​​രു​​മാ​​നം. ക്രി​​സ്തുവി​​ജ്ഞാ​​നീ​​യ​​ത്തി​​ലും കൂ​​ദാ​​ശ​​ക​​ൾ നി​​ബ​​ന്ധ​​ന​​ക​​ൾ​​ക്കു വി​​ധേ​​യ​​മാ​​യി പ​​ങ്കു​​വ​​യ്ക്കു​​ന്ന​​തി​​നും സ​​മാ​​ന്ത​​ര വി​​വാ​​ഹ​​ത്തി​​നും പ​​ള്ളി​​ക​​ളും സെ​​മി​​ത്തേ​​രി​​ക​​ളും പ​​ങ്കു​​വ​​യ്ക്കു​​ന്ന​​തി​​ലും രൂ​​പ​​പ്പെ​​ടു​​ത്തി​​യ പൊ​​തു​​ധാ​​ര​​ണ​​ക​​ളു​​ടെ തു​​ട​​ർ​​ച്ച​​യാ​​യാ​​ണ് ഈ ​​തീ​​രു​​മാ​​നം. സ​​ഭാ​​ന്ത​​ര വി​​വാ​​ഹ​​ത്തെ​​ക്കു​​റി​​ച്ച് പൊ​​തു​​വാ​​യ അ​​ജ​​പാ​​ല​​ന മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ​​ക്കു സ​​മി​​തി രൂ​​പം ന​​ല്കി.

സു​​റി​​യാ​​നി സ​​ഭാ പി​​താ​​ക്ക​​ന്മാ​​രു​​ടെ​​യും ഇ​​ത​​ര സ​​ഭാ പി​​താ​​ക്ക​​ന്മാ​​രു​​ടെ​​യും ദൈ​​വ​​ശാ​​സ്ത്ര വി​​ചി​​ന്ത​​ന​​ങ്ങ​​ളി​​ലു​​ള്ള സ​​ഭാ ദ​​ർ​​ശ​​ന​​ങ്ങ​​ളെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി യോ​​ജി​​പ്പി​​ന്‍റെ പു​​തി​​യ ത​​ല​​ങ്ങ​​ൾ ക​​ണ്ടെ​​ത്താ​​നും പൊ​​തു​​നി​​ല​​പാ​​ടു​​ക​​ൾ​​ക്കു രൂ​​പം ന​​ല്കാ​​നും സ​​മ്മേ​​ള​​നം നി​​ർ​​ദേ​​ശി​​ച്ചു.

വ​ത്തി​ക്കാ​നി​ലെ സ​ഭ​ക​ളു​ടെ ഐ​ക്യ​ത്തി​നാ​യു​ള്ള കാ​ര്യാ​ല​യ​ത്തി​ന്‍റെ സെ​ക്ര​ട്ട​റി ആ​ർ​ച്ച്ബി​ഷ​പ് ബ്ര​യ​ൻ ഫാ​ര​ൽ, യാ​ക്കോ​ബാ​യ സ​ഭ എ​ക്യു​മെ​നി​ക്ക​ൽ സ​മി​തി പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് മാ​ർ തെ​യോ​ഫി​ലോ​സ് എ​ന്നി​വ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. ഡോ. ​ജേ​ക്ക​ബ് തെ​ക്കേ​പ്പ​റ​ന്പി​ൽ, റ​വ. ഡോ. ​കു​ര്യാ​ക്കോ​സ് മൂ​ല​യി​ൽ കോ​റെ​പ്പി​സ്കോ​പ്പ എ​ന്നി​വ​ർ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.


ദൈ​വ​ശാ​സ്ത്ര ച​ർ​ച്ച​ക​ളി​ൽ കു​ര്യാ​ക്കോ​സ് മാ​ർ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, മാ​ത്യൂ​സ് മാ​ർ അ​ന്തീ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, റ​വ. ഡോ. ​ആ​ദാ​യി ജേ​ക്ക​ബ് കോ​റെ​പ്പി​സ്കോ​പ്പ, റ​വ. ഡോ. ​കു​ര്യാ​ക്കോ​സ് മൂ​ല​യി​ൽ കോ​റെ​പ്പി​സ്കോ​പ്പ, റ​വ. ഡോ. ​പ്രി​ൻ​സ് പൗ​ലോ​സ്, റ​വ. ഡോ. ​അ​ജി​യ​ൻ ജോ​ർ​ജ്, ഫാ. ​ദാ​നി​യേ​ൽ ത​ട്ടാ​റ​യി​ൽ എ​ന്നി​വ​ർ യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു.

ക​ത്തോ​ലി​ക്ക സ​ഭ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​ർ​ച്ച്ബി​ഷ​പ് ബ്ര​യ​ൻ ഫാ​ര​ൽ, ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ, ആ​ർ​ച്ച്ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സ്, ബി​ഷ​പ് ഡോ. ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ, ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, റ​വ. ഡോ. ​മാ​ത്യു വെ​ള്ളാ​നി​ക്ക​ൽ, റ​വ. ഡോ. ​സേ​വ്യ​ർ കൂ​ട​പ്പു​ഴ, റ​വ. ഡോ. ​ജേ​ക്ക​ബ് തെ​ക്കേപ്പ​റ​ന്പി​ൽ, റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ ക​ടേ​പ്പ​റ​ന്പി​ൽ, റ​വ. ഡോ. ​ഫി​ലി​പ്പ് നെ​ൽ​പ്പു​ര​പ്പ​റ​ന്പി​ൽ, റ​വ. ഡോ. ​ഹി​സി​ന്തേ ദെ​സ്തി​വി​ല്ലേ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.