നാ​ളെ ട്രെ​യി​ൻ നി​യ​ന്ത്ര​ണം
നാ​ളെ  ട്രെ​യി​ൻ നി​യ​ന്ത്ര​ണം
Saturday, December 15, 2018 1:08 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ട​​പ്പ​​ള്ളി​​യി​​ൽ ട്രാ​​ക്ക് അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ നാ​​ളെ ട്രെ​​യി​​ൻ ഗ​​താ​​ഗ​​ത​​ത്തി​​നു നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​യി റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു. നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി നാ​​ലു ട്ര​​യി​​നു​​ക​​ൾ റ​​ദ്ദാ​​ക്കി. എ​​റ​​ണാ​​കു​​ളം-​​ഗു​​രു​​വാ​​യൂ​​ർ-​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ, ഗു​​രു​​വാ​​യൂ​​ർ-​​തൃ​​ശൂ​​ർ-​​ഗു​​രു​​വാ​​യൂ​​ർ പാ​​സ​​ഞ്ച​​ർ എ​​ന്നീ ട്ര​​യി​​നു​​ക​​ൾ റ​​ദ്ദാ​​ക്കി.

ഒ​​ൻ​​പ​​ത് ട്ര​​യി​​നു​​ക​​ൾ 15 മി​​നി​​റ്റ് ഇ​​ട​​പ്പ​​ള്ളി സ്റ്റേ​​ഷ​​നി​​ൽ നി​​ർ​​ത്തി​​യി​​ടും. ട്രെ​​യി​​നു​​ക​​ൾ: മം​​ഗ​​ലാ​​പു​​രം-​​തി​​രു​​വ​​ന​​ന്ത​​പു​​രം മാ​​വേ​​ലി, അ​​ജ്മീ​​ർ-​​എ​​റ​​ണാ​​കു​​ളം മ​​രു​​സാ​​ഗ​​ർ, ചെ​​ന്നൈ സെ​​ൻ​​ട്ര​​ൽ-​​തി​​രു​​വ​​ന​​ന്ത​​പു​​രം സൂ​​പ്പ​​ർ​​ഫാ​​സ്റ്റ്, മം​​ഗ​​ലാ​​പു​​രം-​​തി​​രു​​വ​​ന​​ന്ത​​പു​​രം മ​​ല​​ബാ​​ർ, കെഎ​​സ്ആ​​ർ ബാം​​ഗ​​ളൂ​​ർ-​​കൊ​​ച്ചു​​വേ​​ളി, ഗു​​രു​​വാ​​യൂ​​ർ-​​തി​​രു​​വ​​ന​​ന്ത​​പു​​രം ഇ​​ന്‍റ​​ർ​​സി​​റ്റി, ഹ​​സ്ര​​ത് നി​​സാ​​മു​​ദ്ദീ​​ൻ-​​തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ർ​​ണ ജ​​യ​​ന്തി, വി​​ശാ​​ഖ​​പ​​ട്ട​​ണം-​​കൊ​​ല്ലം, കാ​​ര​​യ്ക്ക​​ൽ-​​എ​​റ​​ണാ​​കു​​ളം എ​​ന്നീ എ​​ക്സ​​പ്ര​​സ് ട്രെ​​യി​​നു​​ക​​ളാ​​ണ് ഇ​​ട​​പ്പ​​ള്ളി​​യി​​ൽ 15 മി​​നി​​റ്റ് പി​​ടി​​ച്ചി​​ടു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.