സു​പ്രീംകോ​ട​തി​യെ സ​മീ​പി​ക്കും: കെ​എ​​സ്ആ​​ർ​​ടി​​സി മാ​​നേ​​ജ്മെ​​ന്‍റ്
സു​പ്രീംകോ​ട​തി​യെ സ​മീ​പി​ക്കും: കെ​എ​​സ്ആ​​ർ​​ടി​​സി മാ​​നേ​​ജ്മെ​​ന്‍റ്
Saturday, December 15, 2018 1:58 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കെ​​എ​​സ്ആ​​ർ​​ടി​​സി​​യി​​ലെ ഏ​ക​ദേ​ശം 3700 എം​​പാ​​ന​​ൽ ക​​ണ്ട​​ക്ട​​ർ​​മാ​​രെ പി​​രി​​ച്ചു​​വി​​ടാ​​നു​​ള്ള ഹൈ​​ക്കോ​​ട​​തി വി​​ധി​​ക്കെ​​തി​​രേ കെ​എ​​സ്ആ​​ർ​​ടി​​സി മാ​​നേ​​ജ്മെ​​ന്‍റ് സു​​പ്രീം കോ​​ട​​തി​​യെ സ​​മീ​​പി​​ക്കും. ര​​ണ്ടു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ വി​​ധി ന​​ട​​പ്പാ​​ക്കാ​​നാ​​ണ് ഹൈ​​ക്കോ​ട​​തി ഉ​​ത്ത​​ര​​വ്. കോ​​ട​​തി​​യ​​ല​​ക്ഷ്യ​​മാ​​കു​​മെ​​ന്ന​​തി​​നാ​​ൽ വി​​ധി പെ​​ട്ട​​ന്നു ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്നാ​​ണ് മാ​​നേ​​ജ്മെ​​ന്‍റ് നി​​ല​​പാ​​ട്.


ഇ​​പ്പോ​​ൾ ഡ​​ൽ​​ഹി​​യി​​ലു​​ള്ള കെ​​എ​​സ്ആ​​ർ​​ടി​​സി എം​​ഡി ടോ​​മി​​ൻ ജെ.​​ത​​ച്ച​​ങ്ക​​രി ഇ​​ന്നു തി​​രി​​ച്ചെ​​ത്തി​​യ​​ശേ​​ഷം തു​​ട​​ർ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും. ര​​ണ്ടു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ എംപാ​​ന​​ലു​​കാ​​രെ ഒ​​ഴിവാ​​ക്കു​​ന്ന​​ത് ശ​​ബ​​രി​​മ​​ല സ​​ർ​​വീ​​സ് അ​​ട​​ക്ക​​മു​​ള്ള സ​​ർ​​വീ​​സു​​ക​​ളെ ബാ​​ധി​​ക്കാ​​നി​​ട​​യു​​ണ്ടെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.