എം​ജി വാഴ്സിറ്റി 16 ഹ്ര​സ്വ​കാ​ല അ​പ്ലൈ​ഡ് കോ​ഴ്സു​ക​ൾ തുടങ്ങും
Sunday, December 16, 2018 1:13 AM IST
കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല 16 ഹ്ര​സ്വ​കാ​ല അ​പ്ലൈ​ഡ് കോ​ഴ്സു​ക​ൾ തു​ട​ങ്ങും. ഡി​​എ​​എ​​സ്ടി​​പി കീ​​ഴി​​ൽ 16 പ്രോ​​ഗ്രാ​​മു​​ക​​ളി​​ലാ​​യി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, ഡി​​പ്ലോ​​മ കോ​​ഴ്സു​​ക​​ൾ തു​ട​ങ്ങും. ആ​ക്ടിം​ഗ് വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ന​​ട​​ന്ന സെ​​ന​​റ്റ് യോ​​ഗ​​ത്തി​​ലാ​​ണ് ഇ​​ക്കാ​​ര്യം പ​റ​ഞ്ഞ​ത്.

കോ​​ഴ്സു​​ക​​ൾ ജ​​നു​​വ​​രി ആ​​ദ്യ​​വാ​​രം ആ​രം​ഭി​ക്കും. ഇ​​തി​​നാ​​യി ഓ​​ട്ടോ​​മേ​​റ്റ​​ഡ് ലേ​​ണിം​​ഗ് ആ​​ൻ​​ഡ് ഇ​​വാ​​ല്യു​​വേ​​ഷ​​ൻ മാ​​നേ​​ജ്മെ​​ന്‍റ് സം​​വി​​ധാ​​നം വി​​ക​​സി​​പ്പി​​ക്കും. പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​ളും ത​യാ​റാ​ക്കും.
സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ നോ​​ണ്‍ പ്ലാ​​ൻ ഗ്രാ​​ന്‍റ് വ​​ർ​​ധി​​പ്പി​​ക്കാ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ടു​​ക, ഓ​​ഫീ​​സ് അ​​റ്റ​​ൻ​​ഡ​​ന്‍റ്, ലൈ​​ബ്ര​​റി വി​​ഭാ​​ഗം, സാ​​ങ്കേ​​തി​​ക വി​​ഭാ​​ഗം ജീ​​വ​​ന​​ക്കാ​​രു​​ടെ ത​​സ്തി​​ക​​ക​​ളി​​ൽ നി​​യ​​മ​​നം ന​​ട​​ത്താ​​ൻ കേ​​ര​​ള പ​​ബ്ലി​​ക് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ടു​​ക, ഇ​​ടു​​ക്കി ജി​​ല്ല​​യി​​ൽ പൂ​​ർ​​ണ സ​​ജ്ജീ​​ക​​ര​​ണ​​ത്തോ​​ടെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ കം ​​ഫെ​​സി​​ലി​​റ്റേ​​ഷ​​ൻ സെ​​ന്‍റ​​ർ ആ​​രം​​ഭി​​ക്കു​​ക എ​​ന്നി​​വ ആ​​വ​​ശ്യ​​പ്പെ​​ട്ട് പി. ​​പ​​ത്മ​​കു​​മാ​​ർ അ​​വ​​ത​​രി​​പ്പി​​ച്ച പ്ര​​മേ​​യ​​ങ്ങ​​ൾ സെ​​ന​​റ്റ് പാ​​സാ​​ക്കി.


ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്കു ന​​ട​​പ്പാ​​ക്കി​​യ ക്വ​​സ്റ്റ്യ​​ൻ ബാ​​ങ്ക് സം​​വി​​ധാ​​നം ബി.​​എ​​ഡ്. പ്രോ​​ഗ്രാ​​മി​​നും ന​​ട​​പ്പാ​​ക്കാ​​നാ​​വ​​ശ്യ​​പ്പെ​​ട്ടു വ​​ർ​​ഗീ​​സ് കെ. ​​ചെ​​റി​​യാ​​ൻ അ​​വ​​ത​​രി​​പ്പി​​ച്ച പ്ര​​മേ​​യ​​വും യോ​​ഗം പാ​​സാ​​ക്കി. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ സ്റ്റാ​​റ്റൂ​​ട്ട​​റി ഫി​​നാ​​ൻ​​സ് ക​​മ്മി​​റ്റി​​യി​​ലേ​​ക്കു സെ​​ന​​റ്റം​​ഗ​​വും അ​​സി​​സ്റ്റ​​ന്‍റ് ര​​ജി​​സ്ട്രാ​​റു​​മാ​​യ പി. ​​പ​​ത്മ​​കു​​മാ​​റി​​നെ സെ​​ന​​റ്റ് യോ​​ഗം തെ​​ര​​ഞ്ഞെ​​ടു​​ത്തു. സ​​ർ​​വ​​ക​​ലാ​​ശാ​​ല ജീ​​വ​​ന​​ക്കാ​​രി കെ. ​​ആ​​ൻ​​സി​​യു​​ടെ നി​​ര്യാ​​ണ​​ത്തി​​ൽ യോ​​ഗം അ​​നു​​ശോ​​ചി​​ച്ചു. ര​​ജി​​സ്ട്രാ​​ർ എം.​​ആ​​ർ. ഉ​​ണ്ണി അ​​നു​​ശോ​​ച​​ന പ്ര​​മേ​​യം അ​​വ​​ത​​രി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.