ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം
ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം
Sunday, December 16, 2018 1:13 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ട​​പ്പ​​ള്ളി​​യി​​ൽ ട്രാ​​ക്ക് അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ന്ന​​തി​​നാ​​ൽ 18, 19, 20 തീ​​യ​​തി​​ക​​ളി​​ൽ സം​​സ്ഥാ​​ന​​ത്ത് ട്രെ​​യി​​ൻ ഗ​​താ​​ഗ​​ത​​ത്തി​​നു നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​യി റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഈ ​​മൂ​​ന്നു ദി​​വ​​സ​​ങ്ങ​​ളി​​ൽ എ​​റ​​ണാ​​കു​​ളം-​​ഹ​​സ്ര​​ത് നി​​സാ​​മു​​ദീ​​ൻ മം​​ഗ​​ള ല​​ക്ഷ​​ദ്വീ​​പ് എ​​ക്സ്പ്ര​​സ് അ​​ര​​മ​​ണി​​ക്കൂ​​ർ വൈ​​കി ഉ​​ച്ച​​യ്ക്ക് 1.45 നു ​​മാ​​ത്ര​​മേ പു​​റ​​പ്പെ​​ടു​​ക​​യു​​ള്ളൂ.

ഇ​​തി​​നു പു​​റ​​മെ നാ​​ഗ​​ർ​​കോ​​വി​​ൽ-​​മം​​ഗ​​ലാ​​പു​​രം പ​​ര​​ശു​​റാം എ​​ക്സ്പ്ര​​സ് എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍ സ്റ്റേ​​ഷ​​നി​​ൽ ഒ​​ന്ന​​ര​ മ​​ണി​​ക്കൂ​​റും തി​​രു​​വ​​ന​​ന്ത​​പു​​രം-​​ഹൈ​​ദ​​രാ​​ബാ​​ദ് ശ​​ബ​​രി എ​​ക്സ്പ്ര​​സ് തൃ​​പ്പൂ​​ണി​​ത്തു​​റ​​യി​​ൽ ഒ​​ന്നേ​​കാ​​ൽ മ​​ണി​​ക്കൂ​​റും പി​​ടി​​ച്ചി​​ടും.


19, 20 തീ​​യ​​തി​​ക​​ളി​​ൽ കൊ​​ല്ലം-​​കാ​​ക്കി​​ന​​ട പോ​​ർ​​ട്ട് സ്പെ​​ഷ​​ൽ ട്രെ​യി​​ൻ കോ​​ട്ട​​യ​​ത്തി​​നും എ​​റ​​ണാ​​കു​​ള​​ത്തി​​നു​​മി​​ട​​യി​​ൽ അ​​ര​​മ​​ണി​​ക്കൂ​​ർ പി​​ടി​​ച്ചി​​ടും. 19 ന് ​​കൊ​​ച്ചു​​വേ​​ളി-​​അ​​മൃ​​ത്സ​​ർ എ​​ക്സ്പ്ര​​സ്, 20 ന് ​​കൊ​​ച്ചു​​വേ​​ളി-​​ലോ​​ക​​മാ​​ന്യ തി​​ല​​ക് ഗ​​രീ​​ബ് ര​​ഥ് എ​​ന്നീ ട്ര​​യി​​നു​​ക​​ൾ എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍ സ്റ്റേ​​ഷ​​നി​​ൽ അ​​ര​​മ​​ണി​​ക്കൂ​​ർ വീ​​തം പി​​ടി​​ച്ചി​​ടു​​മെ​​ന്നും റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.