ബിഷപ്പിന്‍റെ വിയോഗത്തിൽ മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് അ​നു​ശോ​ചി​ച്ചു
ബിഷപ്പിന്‍റെ വിയോഗത്തിൽ മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് അ​നു​ശോ​ചി​ച്ചു
Sunday, December 16, 2018 1:39 AM IST
കോ​​ട്ട​​യം: ക്നാ​​നാ​​യ സ​​മു​​ദാ​​യാം​​ഗ​​മാ​​യ ഗ്വാ​​ളി​​യ​​ർ രൂ​​പ​​ത ബി​​ഷ​​പ് ഡോ. ​തോ​​മ​​സ് തെ​​ന്നാ​​ട്ടി​​ന്‍റെ ആ​​ക​​സ്മി​​ക നി​​ര്യാ​​ണ​​ത്തി​​ൽ കോ​​ട്ട​​യം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​നു​​ശോ​​ചി​​ച്ചു. തീ​​ഷ്ണ​​ത​​യു​​ള്ള മി​​ഷ​​ന​​റി​​യും ഇ​​ട​​യ​​നു​​മാ​​യി​​രു​​ന്നു ഡോ. ​തോ​​മ​​സ് തെ​​ന്നാ​​ട്ടെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

ജാ​​തി​​മ​​ത​​ഭേ​​ദ​മന്യേ എ​​ല്ലാ​​വ​​ർ​​ക്കും സ്വീ​​കാ​​ര്യ​​നാ​​യി​​രു​​ന്നു​. മാ​​തൃ​​കാ മി​​ഷ​​ന​​റി പ്ര​​വ​​ർ​​ത്ത​​ന​​മാ​​യി​​രു​​ന്നു മാ​​ർ തെ​​ന്നാ​​ട്ടി​​ന്‍റേ​ത്. ക്നാ​​നാ​​യ സ​​മു​​ദാ​​യ​​ത്തി​​ന്‍റെ സ്വ​​ത​​സി​​ദ്ധ​​മാ​​യ പ്രേ​​ഷി​​ത​ചൈ​​ത​​ന്യം ഉ​​ൾ​​ക്കൊ​​ണ്ട് അ​​ർ​​പ്പ​​ണ​​ബോ​​ധ​​ത്തോ​​ടെ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന അ​ദ്ദേ​ഹം സ​​മു​​ദാ​​യ​​ത്തെ​​യും കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യെ​​യും വ​​ള​​രെ​​യേ​​റെ സ്നേ​​ഹി​​ച്ചി​​രു​​ന്നെ​​ന്നും മാ​​ർ മൂ​​ല​​ക്കാ​​ട്ട് അ​​നു​​സ്മ​​രി​​ച്ചു. കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യി​​ൽ​​നി​​ന്നു​​ള്ള അ​​ഞ്ചാ​​മ​​ത്തെ മി​​ഷ​​ന​​റി മെ​​ത്രാ​​നാ​​യി​​രു​​ന്നു മാ​​ർ തോ​​മ​​സ് തെ​​ന്നാ​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.