ഹ​ർ​ത്താ​ലു​ക​ൾ​ക്കെ​തി​രേ വ്യാ​പാ​ര-​വ്യ​വ​സാ​യ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത​യോ​ഗം 20ന്
ഹ​ർ​ത്താ​ലു​ക​ൾ​ക്കെ​തി​രേ വ്യാ​പാ​ര-​വ്യ​വ​സാ​യ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത​യോ​ഗം 20ന്
Sunday, December 16, 2018 1:39 AM IST
ആ​​ല​​പ്പു​​ഴ: കേ​​ര​​ള​​ത്തി​​ൽ അ​​ടി​​ക്ക​​ടി ന​​ട​​ക്കു​​ന്ന ഹ​​ർ​​ത്താ​​ലു​​ക​​ൾ സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​ക​​സ​​ന​​ത്തി​​നും പു​​രോ​​ഗ​​തി​​ക്കും വ്യാ​​പാ​​ര-​​വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യ്ക്കും ക​​ന​​ത്ത ആ​​ഘാ​​ത​​മാ​​ണ് ഏ​​ൽ​​പ്പി​​ക്കു​​ന്ന​​തെ​​ന്നു വ്യാ​​പാ​​ര-​​വ്യ​​വ​​സാ​​യ സം​​ഘ​​ട​​ന​​ക​​ൾ.

ഇ​​ത്ത​​രം സ​​മ​​ര​​മാ​​ർ​​ഗ​​ങ്ങ​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു വ്യാ​​പാ​​ര -വ്യ​​വ​​സാ​​യ മേ​​ഖ​​ല​​ക​​ളി​​ലെ​​യും അ​​നു​​ബ​​ന്ധ മേ​​ഖ​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​രു​​ടെ​​യും സം​​യു​​ക്ത യോ​​ഗം 20ന് ​​ഉ​​ച്ച​​യ്ക്ക് ര​​ണ്ടി​​നു കോ​​ഴി​​ക്കോ​​ട് വ്യാ​​പാ​​ര ഭ​​വ​​നി​​ൽ ന​​ട​​ക്കും. വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന​​സ​​മി​​തി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ടി. ​​ന​​സി​​റു​ദീ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.


എ​​ല്ലാ​​വ​​ർ​​ക്കും പ്ര​​തി​​ഷേ​​ധി​​ക്കാ​​ൻ അ​​വ​​കാ​​ശ​​മു​​ണ്ടെ​​ങ്കി​​ലും അ​​തു രാ​​ജ്യ​​പു​​രോ​​ഗ​​തി​​ക്കു ത​​ട​​സ​​മാ​​കു​​ന്ന രീ​​തി​​യി​​ലും വ്യാ​​പാ​​ര-​​വ്യ​​വ​​സാ​​യ മേ​​ഖ​​ല​​ക​​ളെ ത​​ക​​ർ​​ക്കു​​ന്ന ത​​ര​​ത്തി​​ലു​​മാ​​ക​​രു​​ത്. ഇ​​ത്ത​​രം സ​​മ​​ര​​മാ​​ർ​​ഗ​​ങ്ങ​​ൾ മാ​​റ്റാ​​ൻ എ​​ല്ലാ പ്ര​​സ്ഥാ​​ന​​ങ്ങ​​ളും ത​​യാ​​റാ​​ക​​ണ​​മെ​ന്നും ഭാ​​ര​​വാ​​ഹി​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.