ബാ​ങ്കിലെ തട്ടിപ്പ്: അ​ര​ക്കി​ലോ സ്വ​ർ​ണം കണ്ടെടുത്തു
ബാ​ങ്കിലെ തട്ടിപ്പ്: അ​ര​ക്കി​ലോ സ്വ​ർ​ണം കണ്ടെടുത്തു
Sunday, December 16, 2018 1:40 AM IST
ആ​​​ലു​​​വ: യൂ​​​ണി​​​യ​​​ൻ ബാ ​​​ങ്ക് ആ​​​ലു​​​വ ശാ​​​ഖ​​​യി​​​ലെ ലോ​​​ക്ക​​​റി​​​ൽ​​നി​​​ന്നു ര​​​ണ്ട​​​ര​​​ക്കോ​​​ടി രൂ​​​പ​​​യു​​​ടെ ഒ​​ന്പ​​തു​​കി​​​ലോ​​ഗ്രാം പ​​​ണ​​​യ​​​സ്വ​​​ർ​​​ണം ക​​​വ​​​ർ​​​ന്ന കേ​​​സി​​​ൽ അ​​​ര​​​ക്കി​​​ലോ സ്വ​​​ർ​​​ണം ഇ​​​ന്ന​​​ലെ വീ​​ണ്ടെ​​​ടു​​​ത്തു. പ്ര​​തി​​ക​​ളാ​​യ യൂ​​​ണി​​​യ​​​ൻ ബാ​​​ങ്കി​​​ന്‍റെ അ​​​സി​​​സ്റ്റ​​ന്‍റ് മാ​​​നേ​​​ജ​​​ർ അ​​​ങ്ക​​​മാ​​​ലി പാ​​​ദു​​​വ​​​പു​​​രം ക​​​രു​​​മ​​​ത്തി​​​ൽ സി​​​സ്മോ​​​ൾ ജോ​​​സ​​​ഫ്, ഭ​​​ർ​​​ത്താ​​​വ് ക​​​ള​​​മ​​​ശേ​​​രി സ​​​ജി നി​​​വാ​​​സി​​​ൽ സ​​​ജി​​​ത്ത് കു​​​ഞ്ഞ​​​ൻ എ​​​ന്നി​​​വ​​രു​​മാ​​യി അ​​​ങ്ക​​​മാ​​​ലി​​​യി​​​ലെ മൂ​​​ന്നു ബാ​​​ങ്കു​​​ക​​​ളി​​​ൽ ന​​ട​​ത്തി​​യ തെ​​ളി​​വെ​​ടു​​പ്പി​​ലാ​​ണു 11 പേ​​​രു​​​ടെ ര​​സീ​​തു​​ക​​ളി​​ലു​​ള്ള സ്വ​​​ർ​​​ണ ഉ​​​രു​​​പ്പ​​​ടി​​​ക​​​ൾ ക​​​ണ്ടെ​​​ടു​​​ത്ത​​ത്.

അ​​ങ്ക​​മാ​​ലി ക​​​ര​​യാം​​​പ​​​റ​​​മ്പി​​​ൽ പ്ര​​തി​​ക​​ൾ താ​​മ​​സി​​ച്ചി​​രു​​ന്ന വാ​​ട​​ക​​വീ​​ട്ടി​​ൽ സ​​ജി​​ത്തി​​നെ കൊ​​ണ്ടു​​വ​​ന്ന് ഇ​​ന്ന​​ലെ രാ​​ത്രി തെ​​ളി​​വെ​​ടു​​പ്പു ന​​ട​​ത്തി. ഇ​​വി​​ടെ​​നി​​ന്നു സി​​​സ്മോ​​​ളു​​ടെ ചി​​കി​​ത്സാ സം​​ബ​​ന്ധ​​മാ​​യ രേ​​ഖ​​ക​​ളും മ​​റ്റും പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. സി​​​സ്മോ​​​ൾ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന ആ​​​ലു​​​വ​​​യി​​​ലെ ബാ​​​ങ്ക്, സി​​​സ്മോ​​​ളു​​​ടെ പാ​​​ദു​​​വ​​​പു​​​ര​​​ത്തെ വീ​​​ട്, ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലെ സ​​​ജി​​​ത്തി​​​ന്‍റെ വീ​​​ട്, മോ​​​ഷ്ടി​​​ച്ച സ്വ​​​ർ​​​ണം പ​​​ണ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ മ​​റ്റു ബാ​​​ങ്കു​​​ക​​​ൾ, സ​​​ജി​​​ത്ത് ഓ​​​ഹ​​​രി ഇ​​​ട​​​പാ​​​ട് ന​​​ട​​​ത്തു​​​ന്ന കേ​​​ന്ദ്രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും ഇ​​​നി തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തും.


128 ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​ടെ ഒ​​​ൻ​​​പ​​​ത് കി​​​ലോ​​​യോ​​​ളം സ്വ​​​ർ​​​ണ​​​മാ​​​ണു സി​​​സ് മോ​​​ൾ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടഎ ക​​​വ​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്. ആ​​​ലു​​​വ, അ​​​ങ്ക​​​മാ​​​ലി, പെ​​​രു​​​മ്പാ​​​വൂ​​​ർ, ക​​​ള​​​മ​​​ശേ​​​രി മേ​​​ഖ​​​ല​​​യി​​​ലെ മു​​പ്പ​​തോ​​ളം ബാ​​​ങ്കു​​​ക​​​ളി​​​ലാ​​​യി ഇ​​രു​​വ​​രും ചേ​​ർ​​ന്ന് ഈ ​​സ്വ​​​ർ​​​ണം പ​​​ണ​​​യ​​​പ്പെ​​​ടു​​​ത്തു​​ക​​യാ​​യി​​രു​​ന്നു​. പ്ര​​​തി​​​ക​​​ളെ ഏ​​​ഴു ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​ണു കോ​​​ട​​​തി തെ​​​ളി​​​വെ​​​ടു​​​പ്പി​​​നാ​​​യി ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു​​​ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.