വെള്ളാപ്പള്ളി നടേശൻ നവോത്ഥാനത്തിന്‍റെ അർഥമറിയണം: കത്തോലിക്ക കോണ്‍ഗ്രസ്
Tuesday, December 18, 2018 2:12 AM IST
തൊ​ടു​പു​ഴ: ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​ൽ ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ൾ​ക്ക് പ​ങ്കി​ല്ലെ​ന്ന വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പ്ര​സ്താ​വ​ന അ​ദ്ദേ​ഹ​ത്തി​ന് ന​വോ​ത്ഥാ​ന​ത്തി​ന്‍റെ അ​ർ​ത്ഥം അ​റി​യി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം.

ന​വോ​ത്ഥാ​ന ആ​ശ​യം മ​ന​സ്സി​ലാ​ക്കി​യി​ട്ടു​ള്ള ഒ​രു നേ​താ​വി​നും രാ​ജ്യ​ത്ത് വി​ഭാ​ഗി​യ​ത​യും വ​ർഗീ​യ​ത​യും വ​ള​ർ​ത്തു​ന്ന പ്ര​സ്താ​വ​ന ന​ട​ത്തു​വാ​ൻ സാ​ധി​ക്കി​ല്ല. ശ്രീ​നാ​രാ​യ​ണ ഗു​രു ക​ള​രി​യി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്ത് ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് അ​ച്ച​ൻ സ്ഥാ​പി​ച്ച സ്കൂ​ളു​ക​ൾ കേ​ര​ള​ത്തി​ൽ ഉ​ണ്ട് എ​ന്ന യാ​ഥാ​ർ​ഥ്യം മ​റ​ക്ക​രു​ത്. ഭാ​ര​ത​ത്തി​ൽ വ​ന്ന മി​ഷ​ണ​റി​മാ​രാ​ണ് ആ​ദ്യ​മാ​യി അ​വ​ർ​ണ​രെ ദൈ​വ​മ​ക്ക​ൾ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത്. അ​തി​ലൂ​ടെ​യാ​ണ് ത​ങ്ങ​ളും മ​നു​ഷ്യ​രാ​ണെ​ന്ന ബോ​ധ്യം അ​വ​ർ​ണ്ണ​രി​ൽ സം​ജാ​ത​മാ​യ​തും.


1918-ൽ ​ആ​രം​ഭി​ച്ച പൗ​ര​സ​മ​ത്വ​വാ​ദ പ്ര​ക്ഷോ​ഭ​ണ​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സി​ന്‍റെ പ​ങ്ക് എ​സ്എ​ൻഡി​പി യോ​ഗം മ​റ​ക്ക​രു​ത്. ഈ ​പ്ര​ക്ഷോ​ഭ​ണ​ത്തി​ലൂ​ടെ​യാ​ണ് ബ്രാ​ഹ്മ​ണ​ർ​ക്ക് മാ​ത്രം നി​ക്ഷി​പ്ത​മാ​യി​രു​ന്ന സ​ർ​ക്കാ​ർ ജോ​ലി​യി​ൽ മ​റ്റ് മ​ത​സ്ഥ​ർ​ക്കും പ്ര​വേ​ശ​നം ല​ഭി​ച്ച​ത് .

എ​സ്.​എ​ൻ.​ഡി.​പി യോ​ഗ​ത്തി​നു മ​ഹാ​നേ​തൃ​ത്വം ന​ൽ​കി​യ ഡോ. ​പ​ൽ​പ്പു​വും കു​മാ​ര.​നാ​ശാ​നും പി. ​എ​സ്. വേ​ലാ​യു​ധ​നു​മെ​ല്ലാം കേ​ര​ള സ​മൂ​ഹ​ത്തി​ന്‍റെ മു​ഴു​വ​ൻ ആ​ദ​ര​വ് നേ​ടി​യ​വ​രാ​ണ്.​അ​വ​ർ ഇ​രു​ന്ന ക​സേ​ര​യി​ലി​രു​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ട​ത്തു​ന്ന അ​ധി​ക പ്ര​സം​ഗ​ങ്ങ​ൾ കേ​ര​ള സ​മൂ​ഹം പു​ച്ഛി​ച്ചു​ത​ള്ളു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. പ​ര​സ്പ​രം ആ​ദ​രി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന് പ​ക​രം വി​ഭാ​ഗീ​യ​ത വ​ള​ർ​ത്തു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.