നാ​ളെ മു​ത​ൽ 30 വ​രെ ട്രെ​യി​ൻ നി​യ​ന്ത്ര​ണം
നാ​ളെ മു​ത​ൽ 30 വ​രെ ട്രെ​യി​ൻ നി​യ​ന്ത്ര​ണം
Wednesday, December 19, 2018 1:04 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​രു​​നാ​​ഗ​​പ്പ​​ള്ളി യാ​​ർ​​ഡി​​ൽ അ​​റ്റ​​കു​​റ്റ​​പ​​ണി ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ നാ​​ളെ മു​​ത​​ൽ 30 വ​​രെ ട്രെ​​യി​​ൻ ഗ​​താ​​ഗ​​ത്തി​​ൽ നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി.

20,21,22,23,26,28,29 തി​​യ​​തി​​ക​​ളി​​ൽ ആ​​ല​​പ്പു​​ഴ–​​കൊ​​ല്ലം പാ​​സ​​ഞ്ച​​റും 21,22,23,24,27,29,30 തി​​യ​​തി​​ക​​ളി​​ൽ കൊ​​ല്ലം–​​ആ​​ല​​പ്പു​​ഴ പാ​​സ​​ഞ്ച​​റും റ​​ദ്ദാ​​ക്കി 20,22,24,27,28,29 തി​​യ​​തി​​ക​​ളി​​ലെ കൊ​​ല്ലം–​​ഹൈ​​ദ​​രാ​​ബാ​​ദ് സ്പെ​​ഷ​​ൽ ട്രെ​​യി​​ൻ, കൊ​​ച്ചു​​വേ​​ളി–​​ലോ​​ക​​മാ​​ന്യ​​തി​​ല​​ക് സൂ​​പ്പ​​ർ​​ഫാ​​സ്റ്റ് എ​​ക്സ്പ്ര​​സ്, ഗു​​രു​​വാ​​യൂ​​ർ–​​ചെ​​ന്നൈ എ​​ഗ്മോ​​ർ എ​​ക്സ്പ്ര​​സ് എ​​ന്നി​​വ 45 മി​​നി​​റ്റ് മു​​ത​​ൽ ര​​ണ്ട് മ​​ണി​​ക്കൂ​​ർ വ​​രെ വൈ​​കി​​യോ​​ടും. 20,21,22,23,26,28,29 തി​​യ​​തി​​ക​​ളി​​ലെ തി​​രു​​വ​​ന​​ന്ത​​പു​​രം–​​മ​​ധു​​ര അ​​മൃ​​ത എ​​ക്സ്പ്ര​​സ് ര​​ണ്ട് മ​​ണി​​ക്കൂ​​ർ വൈ​​കി​​യോ​​ടും. കൂ​​ടാ​​തെ കൊ​​ല്ല​​ത്തി​​നും ശാ​​സ്താം​​കോ​​ട്ട​​യ്ക്കും ഇ​​ട​​യി​​ൽ ര​​ണ്ട് മ​​ണി​​ക്കൂ​​ർ ട്രെ​​യി​​ൻ പി​​ടി​​ച്ചി​​ടും. 20ന് ​​ക​​ന്യാ​​കു​​മാ​​രി–​​ദി​​ബ്രു​​ഗ​​ഡ് വി​​വേ​​ക് എ​​ക്സ്പ്ര​​സ് 45 മി​​നി​​റ്റ് വൈ​​കി​​യോ​​ടും.


കൂ​​ടാ​​തെ തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ൻ​​ട്ര​​ൽ,ശാ​​സ്താം​​കോ​​ട്ട സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ 30 മി​​നി​​റ്റ് വീ​​തം പി​​ടി​​ച്ചി​​ടും. 21ന് ​​കൊ​​ല്ലം–​​നി​​സാ​​മു​​ദീ​​ൻ സ്പെ​​ഷ​​ൽ ട്രെ​​യി​​ൻ 2.15 മ​​ണി​​ക്കൂ​​ർ വൈ​​കും. 22ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം–​​ഹ​​സ്ര​​ത്ത് നി​​സാ​​മു​​ദീ​​ൻ എ​​ക്സ്പ്ര​​സ് 60 മി​​നി​​റ്റ് വൈ​​കും. കൂ​​ടാ​​തെ ശാ​​സ്താം​​കോ​​ട്ട​​യി​​ൽ 15 മി​​നി​​റ്റ് പി​​ടി​​ച്ചി​​ടും. 20,21,22,23,26,28,29 ദി​​വ​​സ​​ങ്ങ​​ളി​​ലെ ചെ​​ന്നൈ എ​​ഗ്മോ​​ർ–​​ഗു​​രു​​വാ​​യൂ​​ർ എ​​ക്സ്പ്ര​​സ്, ശ്രീ​​ഗം​​ഗ​​ന​​ഗ​​ർ–​​കൊ​​ച്ചു​​വേ​​ളി എ​​ക്സ്പ്ര​​സ്, ഹൈ​​ദ​​രാ​​ബാ​​ദ്–​​കൊ​​ല്ലം സ്പെ​​ഷ​​ൽ ട്രെ​​യി​​ൻ, മാ​​ഗ്ലൂ​​ർ–​​തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ക്സ്പ്ര​​സ്, വേ​​രാ​​വ​​ൽ–​​തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ക്സ്പ്ര​​സ്,ഗ​​ന്ധി​​ധാം- നാ​​ഗ​​ർ​​കോ​​വി​​ൽ എ​​ക്സ്പ്ര​​സ്, ക​​രിം​​ന​​ഗ​​ർ–​​കൊ​​ല്ലം സ്പെ​​ഷ​​ൽ ട്രെ​​യി​​ൻ എ​​ന്നി​​വ ര​​ണ്ട് മു​​ത​​ൽ അ​​ഞ്ച് മ​​ണി​​ക്കൂ​​ർ​​വ​​രെ വൈ​​കി​​യോ​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.