വി​ദ്വേഷ പ്രചാരണം: കർശന നടപടിക്ക് സൈബർ പോലീസ്
വി​ദ്വേഷ പ്രചാരണം:  കർശന നടപടിക്ക്  സൈബർ പോലീസ്
Wednesday, December 19, 2018 1:22 AM IST
കോ​​​ഴി​​​ക്കോ​​​ട്: സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ വ​​​ഴി​​​യു​​​ള്ള വ​​​ര്‍​ഗീ​​​യ വി​​​ദ്വേ​​​ഷ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ ഒ​​​ന്ന​​​ര​​​ക്കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ട്ട് പോ​​​ലീ​​​സ് നി​​​രീ​​​ക്ഷ​​​ണം ശ​​​ക്ത​​​മാ​​​ക്കു​​​ന്നു. കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ വ​​​ഴി​​​യു​​​ള്ള ഇ​​​ത്ത​​​രം പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന​​​ത്.

കൊ​​​ച്ചി​​​യി​​​ല്‍ ആ​​​രം​​​ഭി​​​ക്കാ​​​ന്‍ പോ​​​വു​​​ന്ന സൈ​​​ബ​​​ര്‍ ഡോ​​​മി​​​ൽ "ഓ​​​പ്പ​​​ണ്‍ സോ​​​ഴ്‌​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് നി​​രീ​​ക്ഷ​​ണ സം​​വി​​ധാ​​നം’​​വ​​​ഴി​​​യും കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി​​​യി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന സൈ​​​ബ​​​ര്‍ ഡോ​​​മി​​​ൽ ‘സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ ലാ​​​ബ് ആ​​​ൻ​​​ഡ് ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് മോ​​​ണി​​​റ്റ​​​റിം​​​ഗ് ഹാ​​​ര്‍​ഡ്‌​​​വേ​​​ര്‍’​​വ​​​ഴി​​​യു​​​മാ​​​ണ് നി​​​രീ​​​ക്ഷ​​​ണം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. സൈ​​ബ​​ ർ സം​​വി​​ധാ​​ന​​ത്തി​​നാ​​യി ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് 50 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. 2018-19 സം​​സ്ഥാ​​ന വി​​ക​​സ​​നപ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി മോ​​​ണി​​​റ്റ​​​റിം​​ഗ് ഹാ​​​ർ​​​ഡ്‌​​​വേ​​ര്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​രു കോ​​​ടി രൂ​​​പ​​​യു​​​ടെ ഭ​​​ര​​​ണാ​​​നു​​​മ​​​തി​​​യും ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. വി​​​ദ്വേ​​​ഷ പ്ര​​​ചാ​​​ര​​​ണ​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 60 കേ​​​സു​​​ക​​​ളാ​​​ണ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ല്‍ 44 കേ​​​സു​​​ക​​ൾ സാ​​മൂ​​ഹ്യ​​മാ​​ധ്യ​​മം​​വ​​​ഴി​​​യു​​​ള്ള​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.