പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ഉ​യ​രു​ന്നു
Saturday, January 12, 2019 1:53 AM IST
കൊ​​​ച്ചി: ആ​​​ഗോ​​​ള വി​​​പ​​​ണി​​​യി​​​ൽ അ​​​സം​​​സ്കൃ​​​ത എ​​​ണ്ണ​​​വി​​​ല ഉ​​​യ​​​ർ​​​ന്ന​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തു പെ​​​ട്രോ​​​ൾ ഡീ​​​സ​​​ൽ വി​​​ല ഉ​​​യ​​​രു​​​ന്നു. പെ​​​ട്രോ​​​ളി​​​ന് 70.62 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 65.93 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്ന​​ത് ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​യി​​​ൽ പെ​​​ട്രോ​​​ൾ 70.82 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 66.22 രൂ​​​പ​​​യു​​​മാ​​​യി​. ഒ​​​രു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ പെ​​​ട്രോ​​​ളി​​​ന് 20 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 29 പൈ​​​സ​​​യും വ​​​ർ​​​ധി​​​ച്ചു.


അ​​​സം​​​സ്‌​​​കൃ​​​ത എ​​​ണ്ണവി​​​ല​​​യി​​​ൽ വ​​​ന്നി​​​ട്ടു​​​ള്ള 20 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഇ​​​ന്ധ​​​നവി​​​ല ഉ​​​യ​​​രു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​തെ​​ന്നു പ​​റ​​യു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.