ശബരിമല വരുമാനത്തിലെ കുറവ് ഭക്തർതന്നെ നികത്തും: ദേ​വ​സ്വം മന്ത്രി
ശബരിമല വരുമാനത്തിലെ കുറവ് ഭക്തർതന്നെ നികത്തും: ദേ​വ​സ്വം മന്ത്രി
Tuesday, January 15, 2019 12:37 AM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല വ​രു​മാ​ന​ത്തി​ലു​ണ്ടാ​യ കു​റ​വ് അ​യ്യ​പ്പ​ഭ​ക്ത​ർ ത​ന്നെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ നി​ക​ത്തി​ക്കൊ​ള്ളു​മെ​ന്നു മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ ല​ക്ഷ്യം അ​യ്യ​പ്പ​ഭ​ക്ത​ർ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഏ​തു പ്രാ​യ​ക്കാ​രാ​യ സ്ത്രീ​ക​ൾ​ക്കും ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്താ​മെ​ന്ന​താ​ണു സ​ർ​ക്കാ​ർ നി​ല​പാ​ട്.

സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ച നി​ല​പാ​ടി​നോ​ടു സ​ർ​ക്കാ​രും യോ​ജി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ബാ​ധ്യ​ത​യാ​ണ്. ഇ​തി​നെ​തി​രെ വ​ർ​ഗീ​യ​വാ​ദി​ക​ൾ പ്ര​ച​രി​പ്പി​ച്ച വാ​ദ​ങ്ങ​ളു​ടെ പേ​രി​ലാ​ണ് പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​ത്. ഇ​തി​ലൂ​ടെ വ​രു​മാ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​ത്തോ​ടെ​യു​ള്ള പ്ര​ചാ​ര​ണ​ത്തെ ജ​നം തി​രി​ച്ച​റി​ഞ്ഞു. ജ​ന​ത്തെ ഇ​വ​ർ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, എ​ല്ലാ വെ​ല്ലു​വി​ളി​ക​ളെ​യും സ​ർ​ക്കാ​രി​നു മ​റി​ക​ട​ക്കാ​നാ​യി. വ​രു​ന്ന ആ​ളു​ക​ളു​ടെ പ്രാ​യം നോ​ക്കേ​ണ്ട​തു സ​ർ​ക്കാ​രി​ന്‍റെ ജോ​ലി​യ​ല്ല, എ​ല്ലാ​വ​ർ​ക്കും സു​ര​ക്ഷി​ത ദ​ർ​ശ​നം ഉ​റ​പ്പാ​ക്കാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഹ​രി​വ​രാ​സ​നം പു​ര​സ്കാ​രം പി​ന്ന​ണി ഗാ​യി​ക പി. ​സു​ശീ​ല​യ്ക്കു മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ സ​മ്മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.