പ്ര​ധാ​ന​മ​ന്ത്രി ഇ​ന്നു കേ​ര​ള​ത്തി​ൽ
പ്ര​ധാ​ന​മ​ന്ത്രി ഇ​ന്നു കേ​ര​ള​ത്തി​ൽ
Tuesday, January 15, 2019 1:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഇ​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തും. കൊ​​​ല്ല​​​ത്ത് ദേശീയപാത ബൈ​​​പാ​​​സ് ഉ​​​ദ്ഘാ​​​ട​​​ന​​​ത്തിലും ബി​​​ജെ​​​പി പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തി​​​രു​​​വ​​​നന്ത​​​പു​​​ര​​​ത്തു ശ്രീ​​​പ​​​ത്മ​​​നാ​​​ഭ സ്വാ​​​മി ക്ഷേ​​​ത്ര ന​​​വീ​​​ക​​​ര​​​ണ പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും നി​​​ർ​​​വ​​​ഹി​​​ക്കും. പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കും.

4 .10 നു ​​​ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ കൊ​​​ല്ല​​​ത്തേ​​​ക്ക് തി​​​രി​​​ക്കും. 4.45-നു ​​​കൊ​​​ല്ല​​​ത്തെ​​​ത്തു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി 4.50 മു​​​ത​​​ൽ 5.20 വ​​​രെ ആ​​​ശ്രാ​​​മം മൈ​​​താ​​​നി​​​യി​​​ൽ കൊ​​​ല്ലം ബൈ​​​പാ​​​സ് ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. തു​​​ട​​​ർ​​​ന്ന് 5.30-നു ​​​പീ​​​ര​​​ങ്കി മൈ​​​താ​​​നി​​​യി​​​ൽ ബി​​​ജെ​​​പി പൊ​​​തു​​​യോ​​​ഗ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും. 6.15-ന് ​​​കൊ​​​ല്ല​​​ത്തു​​​നി​​​ന്ന് തി​​​രി​​​ക്കും.


7.15 ന് ​​​ശ്രീ​​​പ​​​ദ്മ​​​നാ​​​ഭ​​​സ്വാ​​​മി ക്ഷേ​​​ത്ര​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യ വി​​​വി​​​ധ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കി​​​ഴ​​​ക്കേന​​​ട​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു​​​കൊ​​​ണ്ടു​​​ള്ള ഫ​​​ല​​​കം അ​​​നാ​​​വ​​​ര​​​ണം​​​ചെ​​​യ്യും. തു​​​ട​​​ർ​​​ന്നു ക്ഷേ​​​ത്ര​​​ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തും. 7.35നു ​​​ക്ഷേ​​​ത്ര​​​ത്തി​​​ൽ​​​നി​​​ന്ന് തി​​​രി​​​ച്ച് 7.50നു ​​​മ​​​ട​​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.