വി​മാ​ന​ത്തി​ലെ വേസ്റ്റ് ബക്കറ്റിൽ 1.91 കോ​ടി​യു​ടെ സ്വ​ർ​ണം
വി​മാ​ന​ത്തി​ലെ വേസ്റ്റ് ബക്കറ്റിൽ 1.91 കോ​ടി​യു​ടെ സ്വ​ർ​ണം
Wednesday, January 16, 2019 12:29 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: നെ​​​ടു​​​ന്പാ​​​ശേ​​​രി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​യ ജെ​​​റ്റ് എ​​​യ​​​ര്‍​വേ​​​സ് വി​​​മാ​​​ന​​​ത്തി​​​ലെ വേസ്റ്റ് ബക്കറ്റിൽ 1.91 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണം ക​​​ണ്ടെ​​​ത്തി. ഷാ​​​ർ​​​ജ​​​യി​​​ൽ നി​​​ന്നാ​​​ണ് വി​​​മാ​​​നം എ​​​ത്തി​​​യ​​​ത്. രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​ർ ഇ​​​റ​​​ങ്ങി​​​യ ശേ​​​ഷം ക​​​സ്റ്റം​​​സ് വി​​​ഭാ​​​ഗം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​റു​​​ണ്ട്. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ക​​​സ്റ്റം​​​സ് എ​​​യ​​​ര്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് വി​​​ഭാ​​​ഗം ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ വി​​​മാ​​​ന​​​ത്തി​​​ൽ ര​​​ണ്ടു​ പാ​​യ്​​​ക്ക​​​റ്റു​​​ക​​​ളി​​​ലാ​​​യി എ​​​ട്ടു​​​കി​​​ലോ​​​ഗ്രാം സ്വ​​​ർ​​​ണ മി​​​ശ്രി​​​തം ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ നി​​​ന്നാ​​​ണ് 1.91 കോ​​​ടി രൂ​​​പ വി​​​ല വ​​​രു​​​ന്ന 5.7 കി​​​ലോ​​​ഗ്രാം സ്വ​​​ർ​​​ണം വേ​​​ർ​​​തി​​​രി​​​ച്ചെ​​​ടു​​​ത്ത​​​ത്.


ന​​​ടു​​​വേ​​​ദ​​​ന​​​യു​​​ള്ള രോ​​​ഗി​​​ക​​​ൾ ധ​​​രി​​​ക്കു​​​ന്ന ബെ​​​ൽ​​​റ്റി​​​ലാ​​​ണ് സ്വ​​​ർ​​​ണ മി​​​ശ്രി​​​തം ഒ​​​ളി​​​പ്പി​​​ച്ചു കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. ഇ​​​ത് വി​​​മാ​​​ന​​​ത്തി​​​ൽ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​മാ​​​ന​​​ത്തി​​​ലെ ഭ​​​ക്ഷ​​​ണാ​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​വ പു​​​റ​​​ത്തേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കു​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​ല്‍ സ്വ​​​ര്‍​ണ മി​​​ശ്രി​​​ത​​​വും പു​​​റ​​​ത്തെ​​​ത്തി​​​ക്കാ​​​നാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​രു​​​ന്ന​​​തെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു​​​ണ്ട്. ഇങ്ങനെ ക​​​ട​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ച നാ​​​ലു​ കി​​​ലോ​​​ഗ്രാം സ്വ​​​ര്‍​ണം മു​​​ന്പ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.