രാ​ജ്യ​ത്തെ വി​ശ്വാ​സ​വും സം​സ്കാ​ര​വും ഇ​ട​തു​ സ​ർ​ക്കാ​ർ ത​ക​ർ​ക്കു​ന്നു: മോ​ദി
രാ​ജ്യ​ത്തെ വി​ശ്വാ​സ​വും സം​സ്കാ​ര​വും  ഇ​ട​തു​ സ​ർ​ക്കാ​ർ ത​ക​ർ​ക്കു​ന്നു: മോ​ദി
Wednesday, January 16, 2019 12:43 AM IST
കൊ​​ല്ലം: രാ​​ജ്യ​​ത്തെ വി​​ശ്വാ​​സ​​വും സം​​സ്കാ​​ര​​വും ഇ​​ട​​തു​​സ​​ർ​​ക്കാ​​ർ ത​​ക​​ർ​​ക്കു​​ക​​യാ​​ണെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​ മോ​​ദി. ശ​​ബ​​രി​​മ​​ല വി​​ഷ​​യ​​ത്തി​​ൽ എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ നി​​ല​​പാ​​ട് ല​​ജ്ജാ​​ക​​ര​​മാ​​ണ്. ഇ​​ത്ര ത​​രം​​താ​​ണ നി​​ല​​പാ​​ട് ആ​​രും പ്ര​​തീ​​ക്ഷി​​ച്ച​​ത​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

കൊ​​ല്ലം ക​​ന്‍റോ​​ൺ​​മെ​​ന്‍റ് മൈ​​താ​​നി​​യി​​ൽ ന​​ട​​ന്ന ബി​​ജെ​​പി മ​​ഹാ​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി. ഈ ​​വി​​ഷ​​യ​​ത്തി​​ൽ യു​​ഡി​​എ​​ഫി​​ന് ഇ​​ര​​ട്ട​​ത്താ​​പ്പാ​​ണ്. അ​​വ​​ർ പാ​​ർ​​ല​​മെ​​ന്‍റി​​ൽ ഒ​​ന്നു പ​​റ​​യും. പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ മ​​റ്റൊ​​ന്നു പ​​റ​​യും. യു​​ഡി​​എ​​ഫ് നി​​ല​​പാ​​ട് അ​​വ​​ർ തു​​റ​​ന്നു പ​​റ​​യി​​ല്ല.


അ​​തേ​​സ​​മ​​യം ബി​​ജെ​​പി നി​​ല​​പാ​​ട് എ​​ക്കാ​​ല​​ത്തും സു​​വ്യ​​ക്ത​​മാ​​ണ്. വാ​​ക്കും പ്ര​​വൃ​​ത്തി​​യും ഒ​​ന്നാ​​യ പാ​​ർ​​ട്ടി​​യാ​​ണ് ബി​​ജെ​​പി. എ​​ൽ​​ഡി​​എ​​ഫും യു​​ഡി​​എ​​ഫും വീ​​ര​​വാ​​ദം ന​​ട​​ത്തു​​ന്ന​​വ​​രാ​​ണ്. മു​​ത്ത​​ലാ​​ഖ് ബി​​ൽ സം​​ബ​​ന്ധി​​ച്ച് വോ​​ട്ടു​​ബാ​​ങ്ക് ല​​ക്ഷ്യ​​മി​​ട്ടാ​​ണ് യു​​ഡി​​എ​​ഫ് നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ത്രി​​പു​​ര​​യി​​ൽ സം​​ഭ​​വി​​ച്ച​​ത് നാ​​ളെ കേ​​ര​​ള​​ത്തി​​ലും സം​​ഭ​​വി​​ക്കു​​മെ​​ന്നും പ്ര​​ധാ​​ന​​മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.