ആലപ്പുഴയിൽ വ്യാജഡോക‌്ടർ അറസ്റ്റിൽ
Wednesday, January 16, 2019 12:43 AM IST
ആ​ല​പ്പു​ഴ: കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ചി​കി​ത്സ ന​ട​ത്തി വ​ന്ന വ്യാ​ജ​ഡോ​ക്ട​റെ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ആ​ല​പ്പു​ഴ വാ​ട​യ്ക്ക​ലി​ൽ ച​ക്കും​പ​റ​ന്പി​ൽ വീ​ട്ടി​ൽ സാ​ജ​ൻ എ​ന്നു വി​ളി​ക്കു​ന്ന സി.​ജെ. യേ​ശു​ദാ​സി(42)​നെ​യാ​ണ് ര​ഹ​സ്യവി​വ​ര​ത്തെ തു​ട​ർ​ന്നു ആ​ഴ്ച​ക​ളാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റു ചെ​യ്ത​ത്.

വ​ർ​ഷ​ങ്ങ​ളാ​യി പ​ല ആ​ശു​പ​ത്രി​ക​ളി​ലും ത്വ​ക് ‌രോ​ഗ വി​ദ​ഗ്ധ​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു. പ്രീ​ഡി​ഗ്രി പാ​സാ​യ​തി​നു​ശേ​ഷം ഫി​സി​യോ തെ​റാ​പ്പി കോ​ഴ്സി​നു​പോ​യ യേ​ശു​ദാ​സ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യി​ല്ല. എം​ബി​ബി​എ​സി​നു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​ഠി​ക്കു​ക​യാ​ണെ​ന്ന് മാ​താ​പി​താ​ക്ക​ളെ​യും ഭാ​ര്യ​യെ​യും മ​റ്റു ബ​ന്ധു​ക്ക​ളെ​യും പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് വ്യാ​ജ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി ഡോ​ക്ട​റാ​യി ചി​കി​ത്സ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

വ്യാ​ജ​മാ​യി ത​യാ​റാ​ക്കി​യ ഐ​എം​എ സ​ർ​ട്ടി​ഫി​ക്ക​റ്റും വ്യാ​ജ എം​ബി​ബി​എ​സ് മാ​ർ​ക്ക് ലി​സ്റ്റും കാ​ണി​ച്ചാ​ണ് പ​ല ആ​ശു​പ​ത്രി​ക​ളി​ലും പ്ര​തി ക​ട​ന്നു​കൂ​ടി​യ​ത്. വാ​ട​യ്ക്ക​ലി​ലെ കു​ടും​ബ​വീ​ട്ടി​ലും ചേ​ർ​ത്ത​ല​യി​ലെ സ്വ​ന്തം വീ​ട്ടി​ലും നൂ​റു​ക​ണ​ക്കി​നു രോ​ഗി​ക​ളെ​യാ​ണ് പ്ര​തി ദി​നം​പ്ര​തി ചി​കി​ത്സി​ച്ചു വ​ന്നി​രു​ന്ന​ത്. യേ​ശു​ദാ​സ് മാ​ന്യ​മാ​യ പെ​രു​മാ​റ്റ രീ​തി​കൊ​ണ്ട് വ​ള​രെ പെ​ട്ടെ​ന്നാ​ണ് രോ​ഗി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഡോ​ക്ട​റാ​യി മാ​റി​യ​ത്.


ആ​ല​പ്പു​ഴ ജി​ല്ല പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി​ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി പി.​വി. ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ സൗ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​ൻ. രാ​ജേ​ഷ്, എ​സ്ഐ എം.​കെ. രാ​ജേ​ഷ്, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ മോ​ഹ​ൻ​കു​മാ​ർ, ശ​ര​ത്ച​ന്ദ്ര​ൻ, സി​പി​ഒ​മാ​രാ​യ അ​രു​ണ്‍, സി​ദ്ദി​ഖ്, പ്ര​വീ​ഷ്, റോ​ബി​ൻ​സ​ണ്‍, ഗോ​പു​കൃ​ഷ്ണ​ൻ, സു​ഭാ​ഷ്, വി​ജോ​ഷ് എ​ന്നി​വ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം മെ​ന്‍റ​ൽ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ അ​സി. സ​ർ​ജ​നാ​യി ജോ​ലി നോ​ക്കി​വ​രു​ന്ന ഡോ​ക‌്ട​റു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​രി​ലാ​ണ് യേ​ശു​ദാ​സ് വ്യാ​ജ​മാ​യി സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​വ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.