മ​ക​ര​വി​ള​ക്ക് ദി​വ​സം കെ​എ​സ്ആ​ർ​ടി​സി 1180 സ​ര്‍വീ​സ് ന​ട​ത്തി
മ​ക​ര​വി​ള​ക്ക് ദി​വ​സം  കെ​എ​സ്ആ​ർ​ടി​സി  1180 സ​ര്‍വീ​സ് ന​ട​ത്തി
Wednesday, January 16, 2019 1:01 AM IST
ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് ദ​ർ​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ തീ​ർ​ഥാ​ട​ക​രു​മാ​യി കെഎ​സ്ആ​ര്‍ടി​സി സ​ര്‍വീ​സ് ന​ട​ത്തി​യ​ത് 1180 ബ​സു​ക​ള്‍. തി​ര​ക്കി​ന്‍റെ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് അ​ധി​ക​മാ​യി 50 ബ​സു​ക​ള്‍ കൂ​ടി ത​യാ​റാ​ക്കി നി​ര്‍ത്തി​യി​രു​ന്നു​വെ​ങ്കി​ലും അ​ത് ഓ​ടി​ക്കേ​ണ്ടി​വ​ന്നി​ല്ല.

ഏ​ക​ദേ​ശം 3500 ലേ​റെ ജീ​വ​ന​ക്കാ​ര്‍ സ​ര്‍വീ​സ് ന​ട​ത്താ​ന്‍ ക​ര്‍മ​നി​ര​ത​രാ​യി രം​ഗ​ത്തി​റ​ങ്ങി. മ​ക​ര​വി​ള​ക്ക് ദ​ര്‍ശി​ച്ച മ​ട​ങ്ങി​യ അ​യ്യ​പ്പ​ഭ​ക്ത​​ന്മാ​ര്‍ക്ക് ത​ട​സ​മി​ല്ലാ​തെ യാ​ത്ര​ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​താ​യി കെഎസ്ആ​ര്‍ടി​സി പ​മ്പ യൂ​ണി​റ്റ് ചീ​ഫ് ഷി​ബു​കു​മാ​ര്‍ പ​റ​ഞ്ഞു. മ​ക​ര​വി​ള​ക്കി​നു​ശേ​ഷം രാ​ത്രി ഏ​ഴോ​ടെ നി​ല​യ്ക്ക​ൽ ചെ​യി​ൻ സ​ർ​വീ​സു​ക​ൾ അ​യ​ച്ചു തു​ട​ങ്ങി​യി​രു​ന്നു. ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ഇ​ട​മു​റി​യാ​തെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ ഓ​ടി. ഏ​റ്റ​വും കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ചെ​ങ്ങ​ന്നൂ​രി​ലേ​ക്കും കോ​ട്ട​യ​ത്തേ​ക്കു​മാ​ണ് അ​യ​ച്ച​ത്.


20 വ​രെ ആ​വ​ശ്യാ​നു​സ​ര​ണം കെ​എ​സ്ആ​ര്‍ടി​സി സ​ര്‍വീ​സ് ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.