ഡോ. ​കെ.സി. ​സ​ണ്ണി നു​വാ​ൽ​സ് വൈ​സ് ചാ​ൻ​സ​ല​ർ
ഡോ. ​കെ.സി. ​സ​ണ്ണി  നു​വാ​ൽ​സ് വൈ​സ് ചാ​ൻ​സ​ല​ർ
Wednesday, January 16, 2019 1:01 AM IST
കൊ​ച്ചി: കേ​ര​ള​ത്തി​ലെ കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല നി​യ​മ വി​ഭാ​ഗം ഡീ​ൻ ഡോ. ​കെ.​സി.​സ​ണ്ണി​യെ നു​വാ​ൽ​സ് വൈ​സ് ചാ​ൻ​സ​ല​റാ​യി നി​യ​മി​ച്ചു. നി​യ​മ​ന ഉ​ത്ത​ര​വി​ൽ നു​വാ​ൽ​സ് ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഋ​ഷി​കേ​ശ് റോ​യ് ഒ​പ്പു​വ​ച്ചു.

പൂ​ഞ്ഞാ​ർ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം 1986 ൽ ​ഒ​ന്നാം റാ​ങ്കോ​ടെ എ​ൽ​എ​ൽ​ബി നേ​ടി​യ ശേ​ഷം മാ​തൃ​വി​ദ്യാ​ല​യ​മാ​യ കേ​ര​ള ലോ ​അ​ക്കാ​ദ​മി ലോ ​കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലും കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ലു​മാ​യി 30 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ന പ​രി​ച​യ​മു​ണ്ട്.


തെ​ര​ഞ്ഞെ​ടു​പ്പ് അ​ഴി​മ​തി നി​യ​മ​ദൃ​ഷ്ടി​യി​ൽ എ​ന്ന പു​സ്ത​ക​വും 45 ൽ ​പ​രം ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. നേ​പ്പാ​ൾ ഭ​ര​ണ​ഘ​ട​നാ നി​ർ​മാ​ണ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ബം​ഗ്ലാ​ദേ​ശ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​ന്താ​രാ​ഷ്‌​ട്ര നി​രീ​ക്ഷ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഡോ.​സ​ണ്ണി 16 വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഭാ​ര്യ ഡോ. ​ശോ​ഭ ജേ​ക്ക​ബ് എ​സ്‌​സി​ഇ​ആ​ർ​ടി​യി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​ണ്. മ​ക്ക​ൾ: സ്മി​ലു (ടി​സി​എ​സ് കൊ​ച്ചി), അ​ല​ൻ (മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.