അ​യ്യ​പ്പഭ​ക്ത സംഗ​മം 20നു തി​രു​വ​ന​ന്ത​പു​ര​ത്ത്
Thursday, January 17, 2019 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല ക​​​ർ​​​മ സ​​​മി​​​തി​​​യു​​​ടെ അ​​​യ്യ​​​പ്പ ഭ​​​ക്ത സം​​​ഗ​​​മം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 20-ന് ​​​ന​​​ട​​​ക്കും. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ന​​​ട​​​ക്കു​​​ന്ന സം​​​ഗ​​​മ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​മൃ​​​താ​​​ന​​​ന്ദ​​​മ​​​യി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. വി​​​വി​​​ധ ആ​​​ശ്ര​​​മ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. കോ​​​ട്ട​​​യം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കൊ​​​ല്ലം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

18-ന് ​​​ന​​​ഗ​​​ര​​​ത്തി​​​ൽ വ​​​നി​​​ത​​​ക​​​ളു​​​ടെ വാ​​​ഹ​​​ന​​​ജാ​​​ഥ ന​​​ട​​​ക്കും. ക​​​ർ​​​മ​​​സ​​​മി​​​തി​​​യു​​​ടെ സ​​​മ​​​ര​​​ത്തി​​​ന്‍റെ അ​​​ഞ്ചാം​​​ഘ​​​ട്ട സ​​​മാ​​​പ​​​ന​​​മാ​​​ണു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കു​​​ന്ന​​​ത്. സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​ക്കു​​​ശേ​​​ഷം ആ​​​റാം​​​ഘ​​​ട്ട സ​​​മ​​​രം തു​​​ട​​​ങ്ങും. ക​​​ർ​​​മ​​​സ​​​മി​​​തി​​​യു​​​ടെ സ​​​മ​​​ര​​​ത്തി​​​ന് പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച് ബി​​​ജെ​​​പി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ന​​​ട​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് പാ​​​ർ​​​ട്ടി നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ക്കും. രാ​​​മ​​​ജ​​​ന്മ​​​ഭൂ​​​മി പ്ര​​​ശ്നം ഏ​​​റ്റെ​​​ടു​​​ത്ത​​​തു​​​പോ​​​ലെ ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യം ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ശ​​​ബ​​​രി​​​ല ക​​​ർ​​​മ​​​സ​​​മി​​​തി വ​​​ർ​​​ക്കിം​​​ഗ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ കെ.​​​പി. ശ​​​ശി​​​ക​​​ല പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ എ​​​സ്.​​​ജെ.​​​ആ​​​ർ കു​​​മാ​​​റും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.