പൊള്ളാച്ചിയിലേക്കു പോകൂ; ബലൂണിൽ ആകാശത്തു പറക്കാം
പൊള്ളാച്ചിയിലേക്കു പോകൂ; ബലൂണിൽ ആകാശത്തു പറക്കാം
Thursday, January 17, 2019 1:44 AM IST
മ​റ​യൂ​ർ: മ​റ​യൂ​രി​ന്‍റെ അ​തി​ർ​ത്തി​പ്ര​ദേ​ശ​മാ​യ ത​മി​ഴ്നാ​ട് പൊ​ള്ളാ​ച്ചി​യി​ൽ അ​ന്താ​രാ​ഷ്‌​ട്ര ബ​ലൂ​ണ്‍ ഫെ​സ്റ്റി​വ​ലി​നു തു​ട​ക്ക​മാ​യി. ഇ​ത് അ​ഞ്ചാം ത​വ​ണ​യാ​ണ് ത​മി​ഴ്നാ​ട് വി​നോ​ദ സ​ഞ്ചാ​ര​വ​കു​പ്പ് സ്പോ​ണ്‍സ​ർ​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ന്താ​രാ​ഷ്‌​ട്ര ബ​ലൂ​ണ്‍ ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വ​ലി​യ ബ​ലൂ​ണി​നു പു​റ​മെ ത​ഞ്ചാ​വൂ​ർ ബ്ര​ഹ​ദീ​ശ്വ​ര​ക്ഷേ​ത്ര ഗോ​പു​ര മാ​തൃ​ക​യി​ലു​ള്ള​തും ഐ​സ്ക്രീം മാ​തൃ​ക​യി​ലു​ള്ള​തു​മാ​യി ഏ​ഴു ത​രം ബ​ലൂ​ണു​ക​ൾ പ​റ​ത്തി.

അ​മേ​രി​ക്ക, നെ​ത​ർ​ലാ​ൻ​ഡ്, ഫ്രാ​ൻ​സ്, പോ​ള​ണ്ട്, ജ​ർ​മ​നി, ബെ​ൽ​ജി​യം എ​ന്നി​ങ്ങ​നെ ആ​റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​ച്ച 12 ബ​ലൂ​ണു​ക​ളാ​ണ് ചൂടു​കാ​റ്റ് നി​റ​ച്ചു വാ​നി​ലു​യ​ർ​ത്തി​യ​ത്.


ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ബ​ലൂ​ണ്‍ ഫെ​സ്റ്റ് ന​ട​ത്തി​യ​ത് 2015ൽ ​പൊ​ള്ളാ​ച്ചി​യി​ലെ ഇ​തേ ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു. ആ​ദ്യ​വ​ർ​ഷം 2,000 പേ​ർ പ​ങ്കെ​ടു​ത്ത ബ​ലൂ​ണ്‍ ഫെ​സ്റ്റി​വ​ലി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 25,000 പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​ത്ത​വ​ണ ഇ​ത് അ​ന്പ​തി​നാ​യി​ര​മാ​കു​മെ​ന്നാ​ണു സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ.

രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും 5.30 മു​ത​ൽ എ​ട്ടു​വ​രെ​യാ​ണ് ബ​ലൂ​ണ്‍ പ​റ​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ സ​ന്ദ​ർ​ശ​ക​ർ​ക്ക് ബ​ലൂ​ണി​ൽ ക​യ​റി ആ​കാ​ശ​പ്പ​റ​ക്ക​ൽ ന​ട​ത്താ​ൻ അ​വ​സ​ര​വു​മു​ണ്ട്. ബ​ലൂ​ണി​ൽ ആ​കാ​ശ​ത്തു​ പ​റ​ക്കാ​ൻ യൂ​റോ​പ്പ്, ആ​ഫ്രി​ക്ക, മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ർ, ബ​ഹ​റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാം സ​ഞ്ചാ​രി​ക​ൾ എ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.