യന്ത്രത്തകരാർ : ഹെലികോപ്റ്റർ സ്കൂൾ ഗ്രൗണ്ടിൽ ഇറക്കി
യന്ത്രത്തകരാർ : ഹെലികോപ്റ്റർ  സ്കൂൾ ഗ്രൗണ്ടിൽ ഇറക്കി
Thursday, January 17, 2019 2:08 AM IST
തു​റ​വൂ​ർ: യ​ന്ത്ര​ത്ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് വ്യോ​മ​സേ​ന​യു​ടെ പ​രി​ശീ​ല​ന നി​രീ​ക്ഷ​ണ ഹെ​ലി​കോ​പ്റ്റ ർ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ടോ​ടെ ച​മ്മ​നാ​ട് സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് ഇ​റ​ക്കി​യ​ത്. ഹെ​ലി​കോ​പ്റ്ററി​ൽ മൂ​ന്നു വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ മ​റ്റൊ​രു ഹെ​ലി​കോ​പ്റ്ററി​ൽ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി ത​ക​രാ​റി​ലാ​യ ഹെ​ലി​കോ​പ്റ്ററി​ന്‍റെ ചി​റ​കു​ക​ൾ അ​ഴി​ച്ചു​മാ​റ്റി ക​ണ്ടെ​യ്ന​ർ ലോ​റി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. പി​ന്നീ​ട് രാ​ത്രി​യോ​ടെ വ​ലി​യ ട്രെ​യി​ല​ർ ലോ​റി എ​ത്തി​ച്ചു കൊ​ച്ചി​യി​ലെ വ്യോ​മ​സേ​നാ ആ​സ്ഥാ​ന​ത്തേ​ക്കു ഹെ​ലി​കോ​പ്റ്റ​ർ മാ​റ്റാ​നു​ള്ള ശ്ര​മം തു​ട​ങ്ങി.


വ്യോ​മ​സേ​ന​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സം​ഭ​വ​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. കു​ത്തി​യ​തോ​ട് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​ദേ​ശ​ത്തു സു​ര​ക്ഷ​യൊ​രു​ക്കി. ഹെ​ലി​കോ​പ്റ്റർ അ​ടു​ത്തു കാ​ണാ​ൻ നി​ര​വ​ധി നാ​ട്ടു​കാ​രാ​ണ് ഇ​വി​ടേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.