സന്യാസിനിമാർക്കു സ്ഥലംമാറ്റത്തിനു നിർദേശം
Thursday, January 17, 2019 2:08 AM IST
കോ​​ട്ട​​യം: മി​​ഷ​​ന​​റീ​​സ് ഓ​​ഫ് ജീ​​സ​​സ് സ​​ന്യാ​​സി​​നി സ​​മൂ​​ഹ​​ത്തി​​ലെ മ​​ണ്ണ​​യ്ക്ക​​നാ​ടു​ള്ള നാലു സ​​ന്യാ​​സി​​നി​​മാ​​ർ​​ക്കു സ്ഥ​​ലം മാ​​റ്റ​​ത്തി​​നു നി​​ർ​​ദേ​ശം. സ​​ന്യാ​​സി​​നി സ​​മൂ​​ഹ​​ത്തി​​ന്‍റെ അ​​ധി​​കാ​​രി​​ക​​ളാ​​ണ് ഇ​​തു സം​​ബ​​ന്ധി​​ച്ച നി​​ർ​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്.

അ​തേ​സ​മ​യം, ബി​​ഷ​​പ്പി​​നെ​​തി​​രെ പ​​രാ​​തി ന​​ൽ​​കി​​യ സ​​ന്യാ​​സി​​നി​​ക്കു സ്ഥ​​ലം​മാ​റ്റ​മി​​ല്ല. പ​​ഞ്ചാ​​ബ്, ജാ​​ർ​​ഖ​​ണ്ഡ്, ബി​ഹാ​​ർ, ക​​ണ്ണൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ മ​ഠ​ങ്ങ​ളി​ലേ​ക്കാ​ണ് സ​ന്യാ​സി​നി​ക​ൾ​ക്കു സ്ഥ​ലം​മാ​റ്റ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ള​ത്തു ന​ട​ന്ന സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ പേ​രി​ലാ​ണ് ത​ങ്ങ​ളെ സ്ഥ​ലം മാ​റ്റി​യ​തെ​ന്നു സ​ന്യാ​സി​നി​ക​ൾ ആ​രോ​പി​ച്ചു. എ​ന്നാ​ൽ, ഇ​തി​ൽ അ​സാ​ധാ​ര​ണ​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ലെ പൊ​തു സ്ഥ​ലം​മാ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​വ​ർ​ക്കും മാ​റ്റം ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നു​മാ​ണ് മി​ഷ​ന​റീ​സ് ഒാ​ഫ് ജീ​സ​സ് അ​ധി​കാ​രി​ക​ൾ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.