അ​ധ്യാ​പ​ക​രു​ടെ ബ്രോ​ക്ക​ൻ സ​ർ​വീ​സ് പെ​ൻ​ഷ​ൻ: ഹ​ർ​ജി ഫ​യ​ലി​ൽ
അ​ധ്യാ​പ​ക​രു​ടെ  ബ്രോ​ക്ക​ൻ സ​ർ​വീ​സ്  പെ​ൻ​ഷ​ൻ:  ഹ​ർ​ജി ഫ​യ​ലി​ൽ
Thursday, January 17, 2019 2:31 AM IST
കൊ​​​ച്ചി: എ​​​യ്ഡ​​​ഡ് സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ മു​​​ൻ​​​കാ​​​ല ബ്രോ​​​ക്ക​​​ൻ സ​​​ർ​​​വീ​​​സ് പെ​​​ൻ​​​ഷ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ​​​ർ​​​ക്കാ​​​ർ ഭേ​​​ദ​​​ഗ​​​തി​​​യെ ചോ​​​ദ്യം ചെ​​​യ്ത് അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​യാ​​​യ പി​​​ജി​​​ടി​​​എ കേ​​​ര​​​ള ഫ​​​യ​​​ൽ ചെ​​​യ്ത ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ചു. സം​​​ഘ​​​ട​​​ന സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​ന്‍റ് സി​​​ബി ആ​​​ന്‍റ​​​ണി തെ​​​ക്കേ​​​ട​​​ത്തും അം​​​ഗ​​​ങ്ങ​​​ളും ചേ​​​ർ​​​ന്നാ​​​ണു ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 30നു ​​കേ​​​സ് വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.


സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം കോ​​​ട​​​തി ചോ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. നേ​​​ര​​​ത്തെ എ​​​യ്ഡ​​​ഡ് സ്കൂ​​​ളി​​​ലെ​​​യും കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പൂ​​​ർ​​​വ​​​കാ​​​ല ബ്രോ​​​ക്ക​​​ൻ സ​​​ർ​​​വീ​​​സ് പെ​​​ൻ​​​ഷ​​​നു പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നെ മ​​​റി​​​ക്ക​​​ട​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി വ​​രു​​ത്തി​​യ​​തെ​​ന്നാ​​ണു ഹ​​​ർ​​​ജി​​​ക്കാ​​​രു​​​ടെ പ​​​രാ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.