പ്രഥമ റെയിൻ ഇന്‍റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ 25 മുതൽ മൂന്നാറിൽ
പ്രഥമ റെയിൻ ഇന്‍റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ 25 മുതൽ മൂന്നാറിൽ
Friday, January 18, 2019 12:07 AM IST
തൊ​ടു​പു​ഴ: ജ​യ​രാ​ജ് ഫൗ​ണ്ടേ​ഷ​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബേ​ർ​ഡ്സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ റെ​യി​ൻ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ നേ​ച്ച​ർ ഫി​ലിം ഫെ​സ്റ്റി​വ​ൽ 25 മു​ത​ൽ 27 വ​രെ മൂ​ന്നാ​റി​ൽ ന​ട​ക്കു​മെ​ന്നു ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ്ര​കൃ​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ ഫി​ലിം ഫെ​സ്റ്റി​വ​ലാ​ണ് മൂ​ന്നാ​റി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് ജ​യ​രാ​ജ് പ​റ​ഞ്ഞു. ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം 25നു ​രാ​വി​ലെ പ​ത്തി​നു ന​ട​ക്കും. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര അ​ന്നു വൈ​കു​ന്നേ​രം 5.30നു ​പ​ഴ​യ മൂ​ന്നാ​റി​ൽ​നി​ന്ന് ആ​രം​ഭി​ക്കും. മേ​ള​യു​ടെ ലോ​ഗോ ഇ​ടു​ക്കി പ്ര​സ്ക്ല​ബ്ബിൽ പ്ര​കാ​ശ​നം ചെ​യ്തു.


മൂ​ന്നാ​ർ സി​ൽ​വ​ർ ടി​പ്സ് ഹോ​ട്ട​ലി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ര​ണ്ടു തി​യ​റ്റ​റു​ക​ളി​ലാ​യി​ട്ടാ​ണ് പ്ര​ദ​ർ​ശ​നം. അ​മേ​രി​ക്ക​ൻ സം​വി​ധാ​യ​ക​നാ​യ റ​യാ​ൻ പാ​ട്രി​ക് കി​ല്ലേ​ക്കി​യു​ടെ യാ​സു​നി മാ​ൻ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യാ​ണ് ഉ​ദ്ഘാ​ട​ന ചി​ത്രം. കൂ​ടാ​തെ മ​ൽ​സ​ര വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ചി​ത്രം ആ​മ​സോ​ണ്‍ മ​ഴ​ക്കാ​ടു​ക​ളി​ൽ അ​തി സാ​ഹ​സി​ക​മാ​യി ചി​ത്രീ​ക​രി​ച്ച ചി​ത്ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.