ദൈ​വ​ത്തി​ലേ​ക്കു​ള്ള പാ​ത​യാ​ണു സ​ത്യം: ഡോ.​ ജയിം​സ് ആ​നാ​പ​റ​ന്പി​ൽ
ദൈ​വ​ത്തി​ലേ​ക്കു​ള്ള പാ​ത​യാ​ണു സ​ത്യം: ഡോ.​ ജയിം​സ് ആ​നാ​പ​റ​ന്പി​ൽ
Friday, January 18, 2019 12:31 AM IST
കോ​​ട്ട​​യം: വൈ​​വി​​ധ്യ​​ങ്ങ​​ളു​​ടെ ന​​ടു​​വി​​ലും ആ​​ത്മീ​​വി​​ശു​​ദ്ധി​​യി​​ൽ ദൈ​​വ​​ത്തി​​ലേ​​ക്ക് എ​​ത്തി​​ച്ചേ​രാ​​നു​​ള്ള പാ​​ത​​യാ​​ണ് സ​​ത്യ​​മെ​ന്നു ബി​​ഷ​​പ് ഡോ. ​ജ​​യിം​​സ് ആ​​നാ​​പ​​റ​​ന്പി​​ൽ. വ​​ട​​വാ​​തൂ​​ർ സെ​​ന്‍റ് തോ​​മ​​സ് അ​​പ്പ​​സ്തോ​​ലി​​ക് സെ​​മി​​നാ​​രി​​യി​​ൽ ന​​ട​​ക്കു​​ന്ന ഫി​​ലോ​​സ​​ഫി​​ക്ക​​ൽ സി​​ന്പോ​​സി​​യം ’സ​​ത്യ​​ത്തി​​ലേ​​ക്കു​​ള്ള അ​​ന്വേ​ഷ​ണം’ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ആ​​ല​​പ്പു​​ഴ രൂ​​പ​​ത കോ-​​അ​​ഡ്ജു​​ത്തോ​​ർ ബി​​ഷ​​പ് ഡോ.​​ജയിം​​സ് ആ​​നാ​​പ​​റ​​ന്പി​​ൽ.

സ​​ത്യം മ​​ത​​ത്തി​​ന്‍റെ​യും രാ​ഷ്‌​ട്രീ​യ​​ത്തി​​ന്‍റെ​​യും ധാ​​ർ​മി​ക​​ത​​യു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​ഘ​​ട​​ക​​മാ​​ണ്. സ​​ത്യാ​​ന്വേ​​ഷ​ണം ഹ​​നി​​ക്ക​​പ്പെ​​ടാ​​ത്ത സ്വാ​​ത​​ന്ത്ര്യ​​ത്തോ​​ടെ ന​​ട​​ത്തു​​ന്ന ഒ​​രു യാ​​ത്ര​​യാ​​ണ്- ആ​​മു​​ഖ​​സ​​ന്ദേ​​ശ​​ത്തി​​ൽ മ​​ദ്രാ​​സ് യൂ​​ണി​​വേ​​ഴ്സി​​റ്റി ത​​ത്വ​​ശാ​​സ്ത്ര​​വി​​ഭാ​​ഗം ചെ​​യ​​ർ​​മാ​​ൻ റ​​വ. ഡോ. ​ഫെ​​ലി​​ക്സ് വി​​ൽ​​ഫ്ര​​ഡ് പ​​റ​​ഞ്ഞു. പൗ​​ര​​സ്ത്യ​​വി​​ദ്യാ​​പീ​​ഠം പ്ര​​സി​​ഡ​​ന്‍റ് റ​​വ.​ഡോ. ​ആ​​ൻ​​ഡ്രൂ​​സ് മേ​​ക്കാ​​ട്ടു​​കു​​ന്നേ​​ൽ സ്വാ​​ഗ​​തം പ​​റ​​ഞ്ഞു.

സെ​​മി​​നാ​​രി റെ​​ക്ട​​ർ റ​​വ.​ഡോ. ജോ​​യി അ​​യി​​നി​​യാ​​ട​​ൻ, ത​​ത്വ​​ശാ​​സ്ത്ര​​വി​​ഭാ​​ഗം മേ​​ധാ​​വി റ​​വ. ഡോ. ​​ആ​​ന്‍റോ ചേ​​രാം​​ന്തു​​രു​​ത്തി, റ​​വ.​ഡോ.​ സൂ​​ര​​ജ് പി​​ട്ടാ​​പ്പി​​ള്ളി​​ൽ (വ​​ട​​വാ​​തൂ​​ർ സെ​​മി​​നാ​​രി) എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. പാ​​റ​​ശാ​​ല രൂ​​പ​​ത മെ​​ത്രാ​​ൻ തോ​​മ​​സ് മാ​​ർ എ​​വു​​സേ​​ബി​​യൂ​​സ് ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് സ​​മാ​​പ​​ന സ​​ന്ദേ​​ശം ന​​ൽ​​കും. റ​​വ.​ഡോ.​മാ​​ർ​​ട്ടി​​ൻ ക​​ല്ലു​​ങ്ക​​ൽ (മം​​ഗ​​ല​​പ്പു​​ഴ സെ​​മി​​നാ​​രി), റ​​വ.​ഡോ. വി​​ൻ​​സെ​​ന്‍റ് ശേ​​ഖ​​ർ (മ​​ധു​​ര കോ​​ള​​ജ്), റ​​വ.​ഡോ.​പ​​യ​​സ് മ​​ലേ​​ക്ക​​ണ്ട​​ത്തി​​ൽ (ഡ​​ൽ​​ഹി), റ​​വ.​ഡോ.​ജോ​​സ് കു​​രി​​യേ​​ട​​ത്ത് സി​​എം​​ഐ, റ​​വ. ഡോ. ​​കു​​രു​​വി​​ള പാ​​ണ്ടി​​ക്കാ​​ട്ട് (പൂ​​ന), റ​​വ.​ഡോ.​ജോ​​ണ്‍​സ​​ൺ പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ (വി​​ജ്ഞാ​​ന​​നി​​ല​​യം, എ​​ലു​​രു), റ​​വ. ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ഴ​​പ്പി​​ള്ളി (പൂ​​ന), ഡോ.​​ജി​​ജി ജോ​​സ​​ഫ് (എ​​സ്.​​ബി. കോ​​ള​​ജ്, ച​​ങ്ങ​​നാ​​ശേ​രി), ഡോ. ​​ശി​​വ​​പ്ര​​സാ​​ദ് (മീ​​ഡി​​യ വി​​ല്ലേ​​ജ് ച​​ങ്ങ​​നാ​ശേ​​രി) എ​​ന്നി​​വ​​ർ പേ​​പ്പ​​റു​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു പാ​​ന​​ൽ ച​​ർ​​ച്ച​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.