ബാങ്കുകൾ മോറട്ടോറിയം അട്ടിമറിച്ചു: ഇൻഫാം
ബാങ്കുകൾ മോറട്ടോറിയം  അട്ടിമറിച്ചു: ഇൻഫാം
Friday, January 18, 2019 11:45 PM IST
കോ​​ട്ട​​യം: പ്ര​​ള​​യ മേ​​ഖ​​ല​​യി​​ലെ കാ​​ർ​​ഷി​​ക​ വാ​​യ്പ​​ക​​ൾ​​ക്ക് ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്കു മോ​​റ​​ട്ടോ​​റി​​യം പ്ര​​ഖ്യാ​​പി​​ച്ച സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വ് ബാ​​ങ്കു​​ക​​ൾ അ​​ട്ടി​​മ​​റി​ച്ചെ​​ന്ന് ഇ​​ൻ​​ഫാം ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഷെ​​വ​​ലി​​യ​​ർ വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ. ഉ​​ത്ത​​ര​​വ് ന​​ട​​പ്പി​​ലാ​ക്കാ​ൻ ബാ​​ങ്കു​​ക​​ൾ ത​​യാ​​റാ​​കാ​​ത്ത​​തു ധി​​ക്കാ​​ര​​പ​​ര​​മാ​​ണ്.

മോ​​റ​​ട്ടോ​​റി​​യം പ്ര​​ഖ്യാ​​പി​​ച്ച ക​​ർ​​ഷ​​ക​​ഭൂ​​മി സ​​ർ​​ഫാ​​സി നി​​യ​​മ​​ത്തി​​ന്‍റെ മ​​റ​​വി​​ൽ ജ​​പ്തി​​ചെ​​യ്തി​​ട്ടും ഇ​​ട​​പെ​​ട​​ലു​​ക​​ളു​​മി​​ല്ലാ​​തെ സ​​ർ​​ക്കാ​​ർ സം​​വി​​ധാ​​ന​​ങ്ങ​​ൾ നോ​​ക്കു​​കു​​ത്തി​​ക​​ളാ​​യി. ജ​​പ്തി ഭീ​​ഷ​​ണി​​യി​​ൽ 17 ക​​ർ​​ഷ​​ക​​ർ ആ​​ത്മ​​ഹ​​ത്യ ചെ​​യ്തി​​ട്ടും നേ​​തൃ​​ത്വ​​ങ്ങ​​ൾ നി​​സം​​ഗ​​ത തു​​ട​​രു​​ന്നു. ഇ​​ത​​ര​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ ക​​ർ​​ഷ​​ക​​മ​​ര​​ണ​​ത്തി​​ന്‍റെ പേ​​രി​​ൽ പ്ര​​ക്ഷോ​​ഭ​​ങ്ങ​​ളും ഹ​​ർ​​ത്താ​​ലും പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​വ​​ർ സ്വ​​ന്തം​​നാ​​ട്ടി​​ലെ ആ​​ത്മ​​ഹ​​ത്യ​​ക​​ളെ ക​​ണ്ടി​​ല്ലെ​​ന്നു ന​​ടി​​ക്കു​​ന്നു.


വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ക​​ടം എ​​ഴു​​തി​​ത്ത​​ള്ളാ​​ൻ മു​​റ​​വി​​ളി കൂ​​ട്ടു​​ന്ന ഇ​​ട​​തു​​പ​​ക്ഷ പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ ഇ​​വി​​ട​​ത്തെ ക​​ർ​​ഷ​​ക​​രെ ര​​ക്ഷി​​ക്കാ​​ൻ ഒ​​ന്നും ചെ​​യ്യു​​ന്നി​​ല്ല. ക​​ർ​​ഷ​​ക​​ക്ഷേ​​മം ല​​ക്ഷ്യ​​മാ​​ക്കി ന​​ട​​ത്തു​​ന്ന പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും പ്ര​​ക​​ട​​ന​​പ​​ത്രി​​ക​​ക​​ളു​​ടെ​​യും പൊ​​ള്ള​​ത്ത​​ര​​വും വ​​ഞ്ച​​ന​​യും ക​​ർ​​ഷ​​ക​​ർ തി​​രി​​ച്ച​​റി​​ഞ്ഞു പ്ര​​തി​​ക​​രി​​ക്ക​​ണ​​മെ​​ന്ന് വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.