തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ്
Friday, January 18, 2019 11:58 PM IST
കൊ​​​ച്ചി: നാ​​​ളി​​​കേ​​​ര വി​​​ക​​​സ​​​ന ബോ​​​ർ​​​ഡി​​​ന്‍റെ കേ​​​ര സു​​​ര​​​ക്ഷ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ തെ​​​ങ്ങു​​​ക​​​യ​​​റ്റ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ.

കേ​​​ര സു​​​ര​​​ക്ഷ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ര​​​ണ്ടു​​​ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ​​​യാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്. ഓ​​​റി​​​യ​​​ന്‍റ​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് ബോ​​​ർ​​​ഡ് ഈ ​​​പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്.


നാ​​​ളി​​​കേ​​​ര വി​​​ക​​​സ​​​ന ബോ​​​ർ​​​ഡി​​​ന്‍റെ ച​​​ങ്ങാ​​​തി​​​ക്കൂ​​​ട്ടം പ​​​രി​​​ശീ​​​ല​​​ന​​​മോ, നീ​​​ര ടെ​​​ക്നീ​​​ഷ്യ​​​ൻ പ​​​രി​​​ശീ​​​ല​​​ന​​​മോ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്ക് ആ​​​ദ്യ​​​വ​​​ർ​​​ഷം ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കും. ഈ ​​​തു​​​ക മു​​​ഴു​​​വ​​​ൻ ബോ​​​ർ​​​ഡ് വ​​​ഹി​​​ക്കും. തു​​​ട​​​ർ​​​ന്നു​​​ള്ള വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ 28 രൂ​​​പ ന​​​ൽ​​​കി ഗു​​​ണ​​​ഭോ​​​ക്താ​​​വ് നേ​​​രി​​​ട്ട് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പു​​​തു​​​ക്ക​​​ണം. ഫോ​​​ണ്‍: 0484-2377266.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.