ഡോ. തോമസ് മണ്ണൂരാംപറന്പിലിന്‍റെ പൗരോഹിത്യ സുവർണജൂബിലി ഇന്ന്
ഡോ. തോമസ് മണ്ണൂരാംപറന്പിലിന്‍റെ  പൗരോഹിത്യ സുവർണജൂബിലി ഇന്ന്
Friday, January 18, 2019 11:58 PM IST
പാ​ലാ: ആ​രാ​ധ​നാ​ക്ര​മ​പ​ണ്ഡി​ത​നും ദൈ​വ​ശാ​സ്ത്ര​ജ്ഞ​നു​മാ​യ റ​വ. ഡോ. ​തോ​മ​സ് മ​ണ്ണൂ​രാം​പ​റ​ന്പി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ഇ​ന്നു ക​വീ​ക്കു​ന്ന് സെ​ന്‍റ് എ​ഫ്രേം ദേ​വാ​ല​യ​ത്തി​ൽ ആ​ഘോ​ഷി​ക്കു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​കൃ​ത​ജ്ഞ​താ​ബ​ലി. തു​ട​ർ​ന്നു പാ​രീ​ഷ്ഹാ​ളി​ൽ അ​നു​മോ​ദ​ന​യോ​ഗം. ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​ മെ​​​​ത്രാ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി ജൂ​​​​ബി​​​​ലി സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും.

അ​​​​നു​​​​മോ​​​​ദ​​​​ന സ​​​​മ്മേ​​​​ള​​​​നം ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത മു​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ ജോ​​​​ർ​​​​ജ് വ​​​​ലി​​​​യ​​​​മ​​​​റ്റം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. പാ​​​​ലാ രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​ള​​​​ളി​​​​ക്കാ​​​​പ​​​​റ​​​​ന്പി​​​​ൽ, മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വാ​​​​ണി​​​​യ​​​​പ്പു​​​​ര, മാ​​​​ർ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ൽ, മാ​​​​ർ ജേ​​​​ക്ക​​​​ബ് അ​​​​ങ്ങാ​​​​ടി​​​​യ​​​​ത്ത്, മാ​​​​ർ ജോ​​​​സ​​​​ഫ് സ്രാ​​​​ന്പി​​​​ക്ക​​​​ൽ, മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ, മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ, ജോ​​​​സ് കെ. ​​​​മാ​​​​ണി എം​​​​പി, പി.​​​​സി. തോ​​​​മ​​​​സ്, പാ​​​​ലാ ന​​​​ഗ​​​​ര​​​​സ​​​​ഭാ​​​​ധ്യ​​​​ക്ഷ ബി​​​​ജി ജോ​​​​ജോ, ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​ൻ കു​​​​ര്യാ​​​​ക്കോ​​​​സ് പ​​​​ട​​​​വ​​​​ൻ, പ്ര​​​​ഫ.​​​തോ​​​​മ​​​​സ് മാ​​​​ത്യു ന​​​​ട​​​​യ്ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ ആ​​​​ശം​​​​സാ​​​​പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തും.

1942 ന​വം​ബ​ർ 11 ന് ​ജ​നി​ച്ച അ​ദ്ദേ​ഹം ക​വീ​ക്കു​ന്ന് സെ​ന്‍റ് എ​ഫ്രേം, പാ​ലാ സെ​ന്‍റ് തോ​മ​സ്, ആ​ല​പ്പു​ഴ ലെ​യോ തേ​ർ​ട്ടീ​ൻ​ത് സ്കൂ​ളു​ക​ളി​ൽ പ​ഠി​ച്ചു. ‌ത​ല​ശേ​രി രൂ​പ​ത​യ്ക്കു​വേ​ണ്ടി 1960 ൽ ​സെ​മി​നാ​രി​യി​ൽ ചേ​ർ​ന്നു. 1968 ഡി​സം​ബ​ർ 18ന് ​വ​ട​വാ​തൂ​ർ സെ​മി​നാ​രി​യി​ൽ​വ​ച്ചു തി​രു​പ്പ​ട്ടം സ്വീ​ക​രി​ച്ചു. ക​ല്ലു​വ​യ​ൽ, ചൂ​ണ്ട​പ​റ​ന്പ്, വെ​ന്പു​വ, പു​ളി​ങ്ങോം പ​ള്ളി​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ധാ​ർ​വാ​ർ​ഡി​ൽ നി​ന്ന് ഇം​ഗ്ലീ​ഷി​ൽ എം​എ പാ​സാ​യി. റോ​മി​ലെ ഓ​റി​യ​ന്‍റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്ന് ഈ​സ്റ്റേ​ണ്‍ തി​യോ​ള​ജി​യി​ൽ ഡി​പ്ലോ​മ​യും അ​ൻ​സേ​ൽ​മോ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു ഡോ​ക്ട​റേ​റ്റും നേ​ടി.

സീ​റോ​മ​ല​ബാ​ർ പൊ​ന്തി​ഫി​ക്കാ​ൽ സു​റി​യാ​നി​യി​ൽ​നി​ന്നു മ​ല​യാ​ള​ത്തി​ലാ​ക്കി​യ​ത് അ​ദ്ദേ​ഹ​മാ​ണ്. 1983-ൽ ​വ​ട​വാ​തൂ​ർ സെ​മി​നാ​രി​യി​ലെ ലി​റ്റ​ർ​ജി പ്ര​ഫ​സ​റാ​യി.

1986-ൽ ​കോ​ട്ട​യ​ത്തു​വ​ച്ച് ജോ​ണ്‍​പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്ത പു​ന​രു​ദ്ധ​രി​ച്ച കു​ർ​ബാ​ന​ക്ര​മം ത​യാ​റാ​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്കു​വ​ഹി​ച്ചു. അ​ന്ന​ത്തെ പേ​പ്പ​ൽ​കു​ർ​ബാ​ന​യു​ടെ മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണി​യും അ​ച്ച​നാ​യി​രു​ന്നു.

1995-ൽ ​റോ​മി​ൽ കൂ​ടി​യ ലി​റ്റ​ർ​ജി​ക്ക​ൽ ക​മ്മീ​ഷ​നി​ലും 1996-ൽ ​റോ​മി​ൽ​ത​ന്നെ സ​മ്മേ​ളി​ച്ച സീ​റോ​മ​ല​ബാ​ർ സി​ന​ഡി​ലും പ​ങ്കെ​ടു​ക്കു​ക​യു​ണ്ടാ​യി. വ​ട​വാ​തൂ​ർ സെ​മി​നാ​രി​യു​ടെ ഒൗ​ദ്യോ​ഗി​ക പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ OIRSI യു​ടെ പ്ര​സാ​ധ​ക​നാ​യി ദീ​ർ​ഘ​കാ​ലം ജോ​ലി ചെ​യ്തു.

ദു​ക്റാ​നാ മാ​സി​ക​യു​ടെ ചീ​ഫ് എ​ഡി​റ്റ​റും ക​തി​രൊ​ളി മാ​സി​ക​യു​ടെ സെ​ക്‌ഷൻ എ​ഡി​റ്റ​റു​മാ​യി​രു​ന്നു. ക്രി​സ്റ്റ്യ​ൻ ഓ​റി​യ​ന്‍റ് മാ​സി​ക​യു​ടെ മാ​നേ​ജിം​ഗ് എ​ഡി​റ്റ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രു​ന്നു. സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ആ​രാ​ധ​നക്ര​മം സം​ബ​ന്ധി​ച്ച് 26 ഗ്ര​ന്ഥ​ങ്ങ​ളും നാ​നൂ​റി​ൽ​പ​രം ലേ​ഖ​ന​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇം​ഗ്ലീ​ഷ്, സു​റി​യാ​നി, ല​ത്തീ​ൻ, ഇ​റ്റാ​ലി​യ​ൻ, ഫ്ര​ഞ്ച്, ജ​ർ​മ​ൻ, സ്പാ​നി​ഷ്, പോ​ർ​ച്ചു​ഗീ​സ് എ​ന്നീ ഭാ​ഷ​ക​ളി​ൽ വി​ദ​ഗ്ധ​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.