നി​​​​ക്ഷേ​​​​പ​​​​ത​​​​ട്ടി​​​​പ്പ്: കു​​​​ന്ന​​​​ത്തു​​​​ക​​​​ള​​​​ത്തി​​​​ൽ: സ്വ​​​​ർ​​​​ണ ലേ​​​​ലത്തിനുള്ള ന​​​​ട​​​​പ​​​​ടി​കൾ ആ​​​​രം​​​​ഭി​​​​ച്ചു
Saturday, January 19, 2019 12:24 AM IST
കോ​​​​ട്ട​​​​യം: നി​​​​ക്ഷേ​​​​പ​​​​ത​​​​ട്ടി​​​​പ്പ് കേ​​​​സ് നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന കു​​​​ന്ന​​​​ത്തു​​​​ക​​​​ള​​​​ത്തി​​​​ൽ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ സ്വ​​​​ർ​​​​ണ ഉ​​​​രു​​​​പ്പ​​​​ടി​​​​ക​​​​ൾ ലേ​​​​ലം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കോ​​​​ട്ട​​​​യം സ​​​​ബ് കോ​​​​ട​​​​തി ആ​​​​രം​​​​ഭി​​​​ച്ചു.

ആ​​​​ദ്യ​​​​ഘ​​​​ട്ടം സ്വ​​​​ർ​​​​ണ ഉ​​​​രു​​​​പ്പ​​​​ടി​​​​ക​​​​ൾ മാ​​​​ത്ര​​​​വും ര​​​​ണ്ടാം​​​​ഘ​​​​ട്ടം ക​​​​ല്ലു​​​​വ​​​​ച്ച സ്വ​​​​ർ​​​​ണ ഉ​​​​രു​​​​പ്പ​​​​ടി​​​​ക​​​​ളും ലേ​​​​ലം ചെ​​​​യ്യാ​​​​നാ​​​​ണു തീ​​​​രു​​​​മാ​​​​നം. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ചു കോ​​​​ട​​​​തി ലേ​​​​ല ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പ​​​​ര​​​​സ്യം ചെ​​​​യ്തു. ക​​​​ള​​​​ക്‌​​​ട​​​​റേ​​​​റ്റി​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്ക് റീ​​​​ജ​​​​ണ​​​​ൽ ഓ​​​​ഫീ​​​​സി​​​​ലാ​​​​ണ് ലേ​​​​ലം ന​​​​ട​​​​ക്കു​​​​ക. മൂ​​​​ന്നു ലോ​​​​ട്ടു​​​​ക​​​​ളി​​​​ലാ​​​​യി ഏ​​​​ക​​​​ദേ​​​​ശം 73,952 ഗ്രാം ​​​​സ്വ​​​​ർ​​​​ണ ഉ​​​​രു​​​​പ്പ​​​​ടി​​​​ക​​​​ളാ​​​​ണ് ആ​​​​ദ്യ​​​​ഘ​​​​ട്ട​​​ത്തി​​​ൽ ലേ​​​​ലം ചെ​​​​യ്യു​​​​ന്ന​​​​ത്. ആ​​​​ദ്യ ലേ​​​​ലം ഫെ​​​​ബ്രു​​​​വ​​​​രി അ​​​​ഞ്ചി​​​​ന് ഉ​​​​ച്ച​​​​യ്ക്ക് 12ന് ​​​​ന​​​​ട​​​​ക്കും. 28,041.5 ഗ്രാം ​​​​സ്വ​​​​ർ​​​​ണ​​​​മാ​​​​ണ് ഇ​​​​വി​​​​ടെ ലേ​​​​ലം ചെ​​​​യ്യു​​​​ന്ന​​​​ത്. അ​​​​ന്ന​​​​ത്തെ സ്വ​​​​ർ​​​​ണ​​​​വി​​​​ല​​​​യി​​​​ൽ ഗ്രാ​​​​മി​​​​ന് 50 രൂ​​​​പ കു​​​​റ​​​​ച്ചു​​​​ള്ള വി​​​​ല​​​​യാ​​​​ണു ക​​​​രു​​​​ത​​​​ൽ വി​​​​ല​​​​യാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. 50 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് നി​​​​ര​​​​ത ദ്ര​​​​വ്യം കെ​​​​ട്ടി​​​​വ​​​​യ്ക്കേ​​​​ണ്ട​​​​ത്.


ര​​​​ണ്ടാ​​​​മ​​​​ത്തെ ലോ​​​​ട്ട് 27023.940 ഗ്രാം ​​​​സ്വ​​​​ർ​​​​ണ ഉ​​​​രു​​​​പ്പ​​​​ടി​​​​ക​​​​ൾ ഫെ​​​​ബ്രു​​​​വ​​​​രി എ​​​​ട്ടി​​​​ന് ലേ​​​​ലം ചെ​​​​യ്യും. മൂ​​​​ന്നാം ലോ​​​​ട്ട് 18888.100 ഗ്രാം ​​​​സ്വ​​​​ർ​​​​ണ ഉ​​​​രു​​​​പ്പ​​​​ടി​​​​ക​​​​ൾ ഫെ​​​​ബ്രു​​​​വ​​​​രി 12ന് ​​​​ലേ​​​​ലം ചെ​​​​യ്യും. ര​​​​ണ്ടാം​​​​ഘ​​​​ട്ട ലേ​​​​ല തീ​​​​യ​​​​തി തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടി​​​​ല്ല. ലേ​​​​ല​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ടെ​​​​ൻ​​​​ഡ​​​​ർ ഫോം ​​​​ക​​​​ള​​​​ക്‌​​​ട​​​​റേ​​​​റ്റി​​​​ലു​​​​ള്ള റി​​​​സീ​​​​വ​​​​റു​​​​ടെ ഓ​​​​ഫീ​​​​സി​​​​ൽ ല​​​​ഭി​​​​ക്കും. ലേ​​​​ല​​​​ത്തു​​​ക കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​ക്കൗ​​​​ണ്ടി​​​​ലാ​​​​ണ് നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ക. കോ​​​​ട​​​​തി കേ​​​​സു​​​​ക​​​​ളെ​​​​ല്ലാം തീ​​​​ർ​​​​ത്ത​​​ശേ​​​​ഷം മാ​​​​ത്ര​​​​മേ നി​​​​ക്ഷേ​​​​പ​​​​ക​​​​രു​​​​ടെ തു​​​​ക മ​​​​ട​​​​ക്കി ന​​​​ല്കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച കാ​​​​ര്യ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​കു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.