ദ​ക്ഷി​ണേ​ന്ത്യ​ൻ ശാ​സ്ത്ര​മേ​ള​യി​ൽ ഒ​ന്നാ​മ​നാ​യി ടി.​വി. ര​വീ​ന്ദ്ര​നാ​ഥ​ൻ
ദ​ക്ഷി​ണേ​ന്ത്യ​ൻ ശാ​സ്ത്ര​മേ​ള​യി​ൽ  ഒ​ന്നാ​മ​നാ​യി ടി.​വി. ര​വീ​ന്ദ്ര​നാ​ഥ​ൻ
Saturday, January 19, 2019 11:50 PM IST
ശ്രീ​​​ക​​​ണ്ഠ​​​പു​​​രം: ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ന​​​ട​​​ന്ന ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ ശാ​​​സ്ത്ര​​​മേ​​​ള 2019-ൽ ​​​ഒ​​​ന്നാ​​​മ​​​നാ​​​യി ടി.​​​വി. ര​​​വീ​​​ന്ദ്ര​​​നാ​​​ഥ​​​ൻ. ഗ​​​ണി​​​ത​​​ശാ​​​സ്ത്രം ടീ​​​ച്ചിം​​​ഗ് എ​​​യ്ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് മ​​​ല​​​പ്പ​​​ട്ടം എ. ​​​കു​​​ഞ്ഞി​​​ക്ക​​​ണ്ണ​​​ൻ സ്മാ​​​ര​​​ക ഗ​​​വ. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ഗ​​​ണി​​​ത​​​ശാ​​​സ്ത്രം അ​​​ധ്യാ​​​പ​​​ക​​​നാ​​​യ ടി.​​​വി. ര​​​വീ​​​ന്ദ്ര​​​നാ​​​ഥ​​​ൻ ജേ​​​താ​​​വാ​​​യ​​​ത്. സം​​​സ്ഥാ​​​ന ശാ​​​സ്ത്ര​​​മേ​​​ള​​​യി​​​ൽ ശ്ര​​​ദ്ധ​​​നേ​​​ടി​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ടീ​​​ച്ചിം​​​ഗ് എ​​​യ്ഡ് ആ​​​ണ് ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലും മി​​​ക​​​വ് നേ​​​ടി​​​ക്കൊ​​​ടു​​​ത്ത​​​ത്.

2018-ൽ ​​​സെ​​​ക്ക​​​ന്ത​​​രാ​​​ബാ​​​ദി​​​ൽ ന​​​ട​​​ന്ന ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ ശാ​​​സ്ത്ര​​​മേ​​​ള​​​യി​​​ലും സിം​​​ഗി​​​ൾ പ്രോ​​​ജ​​​ക്‌​​​ട് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ര​​​വീ​​​ന്ദ്ര​​​നാ​​​ഥ​​​ൻ ഒ​​​ന്നാം​​​സ്ഥാ​​​നം നേ​​​ടി​​​യി​​​രു​​​ന്നു. ഗ​​​ണി​​​ത​​​പ​​​ഠ​​​നം ആ​​​സ്വ​​​ദി​​​ക്കു​​​ക, പ​​​ഠി​​​ച്ച​​​തും പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​തും വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യ്ക്ക​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള സ്കൂ​​​ളു​​​ക​​​ളി​​​ലെ നി​​​ര​​​വ​​​ധി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും ക്ലാ​​​സു​​​ക​​​ൾ, പ​​​ഠ​​​നോ​​​പ​​​ക​​​ര​​​ണ നി​​​ർ​​​മാ​​​ണ വ​​​ർ​​​ക്‌​​​ഷോ​​​പ്പു​​​ക​​​ൾ, വ​​​ർ​​​ക്ക് ഷീ​​​റ്റ് നി​​​ർ​​​മാ​​​ണം, പേ​​​പ്പ​​​ർ ക്രാ​​​ഫ്റ്റ് തു​​​ട​​​ങ്ങി​​​യ​​​വ ഇ​​​ദ്ദേ​​​ഹം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ ആ​​​ത്മ​​​വി​​​ശ്വാ​​​സം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ഗ​​​ണി​​​ത​​​പ​​​ഠ​​​നം എ​​​ളു​​​പ്പ​​​മാ​​​ക്കി മി​​​ക​​​വ് നേ​​​ടു​​​ന്ന​​​തി​​​നും ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് സാ​​​ധി​​​ക്കു​​​മെ​​​ന്ന് ര​​​വീ​​​ന്ദ്ര​​​നാ​​​ഥ​​​ൻ പ​​​റ​​​യു​​​ന്നു. ചെ​​​ങ്ങ​​​ളാ​​​യി പേ​​​രി​​​ങ്കൊ​​​ന്നു സ്വ​​​ദേ​​​ശി​​​യാ​​​യ ര​​​വീ​​​ന്ദ്ര​​​നാ​​​ഥ​​​ൻ ഗ​​​ണി​​​ത​​​ശാ​​​സ്ത്ര റി​​​സോ​​​ഴ്സ് പേ​​​ഴ്‌​​​സ​​​ൺ, ട്രെ​​​യി​​​ന​​​ർ എ​​​ന്നി നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.