റൂ​സ ര​ണ്ടാം ഘ​ട്ടം: സം​സ്ഥാ​നം 44.7 കോടി രൂപ അ​നു​വ​ദി​ച്ചു
Sunday, January 20, 2019 12:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റൂ​​​സ (രാ​​​ഷ്‌ട്രീ​​​യ ഉ​​​ച്ച​​​താ​​​ർ സ​​​ർ​​​വ ശി​​​ക്ഷാ അ​​​ഭി​​​യാ​​​ൻ) ര​​​ണ്ടാം​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് കോ​​​ള​​​ജു​​​ക​​​ൾ, സ്വ​​​യം​​​ഭ​​​ര​​​ണ കോ​​​ള​​​ജു​​​ക​​​ൾ, ഗ​​​വ​​​ൺ​​​മെ​​​ന്‍റ് എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​വി​​​ക​​​സ​​​ന​​​ത്തി​​​നും ഗ​​​വേ​​​ഷ​​​ണ മേ​​​ഖ​​​ല​​​യി​​​ലെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നു​​​മാ​​​യി ഫ​​​ണ്ട് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന് ധ​​​ന​​​കാ​​​ര്യ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

ഒ​​മ്പ​​​ത് ഗ​​​വ​​​ൺ​​​മെ​​​ന്‍റ് കോ​​​ള​​​ജു​​​ക​​​ൾ, 91 ഗ​​​വ​​​ൺ​​​മെ​​​ന്‍റ് എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ൾ, അ​​​ഞ്ച് സ്വ​​​യം​​​ഭ​​​ര​​​ണ കോ​​​ള​​​ജു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കാ​​​യി സം​​​സ്ഥാ​​​ന വി​​​ഹി​​​ത​​​മാ​​​യി 44,70,00,000 രൂ​​​പ​​​യു​​​ടെ ധ​​​ന​​​സ​​​ഹാ​​​യ​​​വും കേ​​​ന്ദ്ര വി​​​ഹി​​​ത​​​മാ​​​യി 67,05,00,000 രൂ​​​പ​​​യു​​​ടെ ധ​​​ന​​​സ​​​ഹാ​​​യ​​​വും ല​​​ഭി​​​ക്കും. റൂ​​​സ ര​​​ണ്ടാം​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ഗ​​​ഡു​​​വാ​​​യി ഒ​​​രു കോ​​​ടി രൂ​​​പ വീ​​​ത​​​മാ​​​ണ് ഓ​​​രോ കോ​​​ള​​​ജി​​​നും ഇ​​​പ്പോ​​​ൾ അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ര​​​ണ്ടും മൂ​​​ന്നൂം ഗ​​​ഡു​​​ക്ക​​​ളാ​​​യി ഒ​​​രു കോ​​​ടി രൂ​​​പ കൂ​​​ടി അ​​​നു​​​വ​​​ദി​​​ക്കും. ഫ​​​ണ്ട് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നാ​​​യി തെ​​​രെ​​​ഞ്ഞെ​​​ടു​​​ത്ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ദ്ധ​​​തി രൂ​​​പ​​​രേ​​​ഖ അ​​​വ​​​ത​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യാ​​​ലു​​​ട​​​ൻ ഫ​​​ണ്ട് കൈ​​​മാ​​​റു​​​ന്ന​​​താ​​​ണെ​​​ന്ന് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ഡോ.​​​കെ.​​​ടി. ജ​​​ലീ​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.