ഫാ. ആബേലിന്റെ 99-ാം ജന്മദിനം ആഘോഷിച്ചു
Sunday, January 20, 2019 12:00 AM IST
കൊച്ചി: കലാഭവൻ സ്ഥാപകനായ ഫാ. ആബേലിന്റെ 99-ാം ജന്മദിനാഘേഷം ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള ഉദ്ഘാടനം ചെയ്തു. കലാഭവൻ പ്രസിഡന്റ് റവ.ഡോ. ചെറിയാൻ കുനിയന്തോടത്ത് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.എസ്. പ്രസാദ്, ട്രഷറർ കെ.എ. അലി അക്ബർ, ജെ.എസ്. വിദ്വാൽ പ്രഭ, എം.വൈ. ഇക്ബാൽ, അഡ്വ. വർഗീസ് പറന്പിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാഭവനിലെ അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും ചേർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു.