ഗ​ൾ​ഫ് ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പ്: 13 കേ​സു​ക​ളു​ടെ ഫ​യ​ൽ അ​ന്വേ​ഷ​ണ​‌സം​ഘ​ത്തി​നു കൈ​മാ​റി
Sunday, January 20, 2019 12:00 AM IST
കൊ​​​ച്ചി: ഗ​​​ൾ​​​ഫ് ബാ​​​ങ്ക് വാ​​​യ്പാ ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന 17 കേ​​​സു​​​ക​​​ളി​​​ൽ റാ​​​സ് അ​​​ൽ ഖൈ​​​മ ബാ​​​ങ്ക് (റാ​​​ഖ് ബാ​​​ങ്ക്) അ​​​ധി​​​കൃ​​​ത​​​ർ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം മു​​​ന്പാ​​​കെ മൊ​​​ഴി ന​​​ൽ​​​കി. 13 കേ​​​സു​​​ക​​​ളു​​​ടെ ഫ​​​യ​​​ൽ ഇവർ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നു ​കൈ​​​മാ​​​റി. കൂ​​​ടു​​​ത​​​ൽ രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഫെ​​ബ്രു​​വ​​രി 14ന് ​​​ഹാ​​​ജ​​​രാ​​​കാ​​​ൻ പോ​​​ലീ​​​സ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

റാ​​​ഖ് ബാ​​​ങ്ക് സീ​​​നി​​​യ​​​ർ റി​​​ലേ​​​ഷ​​​ൻ​​​ഷി​​​പ് മാ​​​നേ​​​ജ​​​ർ സാ​​​ജ​​​ൻ അ​​​ബ്ദു​​​ൽ മ​​​ജീ​​​ദ്, റെ​​​മെ​​​ഡി​​​യ​​​ൽ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ പ്ര​​​ശാ​​​ന്ത് ജെ​​​യി​​​ൻ എ​​​ന്നി​​​വ​​​ർ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10നാ​​ണ് ക​​​ള​​​മ​​​ശേ​​​രി ക്രൈം​​​ബ്രാ​​​ഞ്ച് ഓ​​​ഫീ​​​സി​​​ലെ​​​ത്തി മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്.


അ​​​തേ​​​സ​​​മ​​​യം സം​​​ഭ​​​വ​​​ത്തി​​​ൽ 147 കോ​​​ടി രൂ​​​പ തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​നു​​​ള്ള കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 84 ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​യു​​​ള്ള പ​​​രാ​​​തി​​​യി​​​ൽ എ​​​ട്ട് എ​​​ണ്ണം ഇ​​​ന്ന​​​ലെ കേ​​​ര​​​ള ലീ​​​ഗ​​​ൽ സ​​​ർ​​​വീ​​​സ് അ​​​ഥോ​​​റി​​​റ്റി (കെ​​​ൽ​​​സ) സം​​​ഘ​​​ടി​​​പ്പി​​​ച്ച അ​​​ദാ​​​ല​​​ത്തി​​​ൽ ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​ക്കി. ഇ​​​തോ​​​ടെ 15 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​യ്പ ഇ​​​ട​​​പാ​​​ട് സം​​​ബ​​​ന്ധി​​​ച്ച ത​​​ർ​​​ക്കം ​തീ​​​ർ​​​പ്പാ​​​യി.

ബാ​​​ങ്ക് പ്ര​​​തി​​​നി​​​ധി​​​ക​​​ളും ലോ​​​ണെ​​​ടു​​​ത്ത​​വ​​രും ധാ​​​ര​​​ണ അം​​​ഗീ​​​ക​​​രി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ഒ​​​ത്തു​​​തീ​​​ർ​​​പ്പി​​​ലെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.