പറഞ്ഞതിലേറെ യുവതി​ക​ൾ ദ​ർ​ശ​നം നടത്തിയെന്നു മന്ത്രി
പറഞ്ഞതിലേറെ  യുവതി​ക​ൾ ദ​ർ​ശ​നം  നടത്തിയെന്നു മന്ത്രി
Sunday, January 20, 2019 12:42 AM IST
ക​​​ണ്ണൂ​​​ർ: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ 51 യു​​​വ​​​തി​​​ക​​​ള​​​ല്ല അ​​​തി​​​ലും കൂ​​​ടു​​​ത​​​ൽ പേ​​​രെ​​​ത്തി ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യെ​​​ന്ന് മ​​​ന്ത്രി ഇ.​​​പി.​ ജ​​​യ​​​രാ​​​ജ​​​ൻ. ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള രേ​​​ഖ​​​ക​​​ൾ വ​​​ച്ചാ​​​ണ് സു​​​പ്രീംകോ​​​ട​​​തി​​​യി​​​ൽ 51 യു​​​വ​​​തി​​​ക​​​ൾ ക​​​യ​​​റി​​​യെ​​​ന്ന് അ​​​റി​​​യി​​​ച്ച​​​ത്. സു​​​പ്രീംകോ​​​ട​​​തി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നി​​​ട​​​ത്തോ​​​ളം ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ പോ​​​കാ​​​ൻ ഏ​​​തു പ്രാ​​​യ​​​ത്തി​​​ലു​​​മു​​​ള്ള സ്ത്രീ​​​ക​​​ൾ​​​ക്കും അ​​​വ​​​കാ​​​ശ​​​മി​​​ല്ലേ​​​യെ​​​ന്നും അ​​​ത് ആ​​​ർ​​​ക്കെ​​​ങ്കി​​​ലും ത​​​ട​​​യാ​​​ൻ ക​​​ഴി​​​യു​​​മോ​​​യെ​​​ന്നും മ​​​ന്ത്രി ചോ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.