ജെഇഇ: സംസ്ഥാനതലത്തിൽ ഒന്നാമത് വിഷ്ണു
ജെഇഇ: സംസ്ഥാനതലത്തിൽ ഒന്നാമത് വിഷ്ണു
Sunday, January 20, 2019 12:42 AM IST
മാ​​ന്നാ​​നം: ജെ​​ഇ​​ഇ മെ​​യി​​ൻ പ​​രീ​​ക്ഷ​​യി​​ൽ (ജോ​​യി​​ന്‍റ് എ​​ൻ​​ട്ര​​ൻ​​സ് എ​​ക്സാം) സം​​സ്ഥാ​​ന ത​​ല​​ത്തി​​ൽ ഒ​​ന്നാ​മ​തെ​ത്തി​യ​ത് മാ​​ന്നാ​​നം കെ​​ഇ ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്കൂ​​ളി​​ലെ വി​​ഷ്ണു വി​​നോ​ദ്. നി​​ല​​വി​​ൽ പ്ല​​സ്ടു വി​​ദ്യാ​​ർ​​ഥി​​യാ​​യ വി​​ഷ്ണു 99.9 ശ​​ത​​മാ​​നം മാ​​ർ​​ക്ക് നേ​​ടി​​യാ​​ണ് ഈ ​​നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്. തു​​ട​​ർ​​ച്ച​​യാ​​യി ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് ജെ​​ഇ​​ഇ മെ​​യി​​ൻ പ​​രീ​​ക്ഷ​​യി​​ൽ സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ൽ ഒ​​ന്നാം സ്ഥാ​നം മാ​​ന്നാ​​നം കെ.​​ഇ. സ്കൂ​​ളി​​നു ല​​ഭി​​ക്കു​​ന്ന​​ത്.


കു​​മ​​ളി ശ​​ങ്ക​​ര​​മം​​ഗ​​ലം വി​​നോ​​ദ് കു​​മാ​​ർ- ശാ​​ന്തി​​നി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ്. സ​​ഹോ​​ദ​​ര​​ൻ വി​​ശ്വ​​നാ​​ഥ് ഒ​​ന്പ​​താം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​ണ്. കോ​​ട്ട​​യം ഗാ​​ന്ധി​​ന​​ഗ​​റി​​ലാ​​ണ് താ​​മ​​സം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.