മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​നി​ൽ ഇ​നി രാ​ത്രി​ യോ​ഗ​ങ്ങ​ളി​ല്ല
മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​നി​ൽ ഇ​നി രാ​ത്രി​ യോ​ഗ​ങ്ങ​ളി​ല്ല
Sunday, January 20, 2019 12:42 AM IST
മാ​​രാ​​മ​​ണ്‍: മാ​​ർ​​ത്തോ​​മ്മാ സ​​ഭ​​യു​​ടെ സു​​വി​​ശേ​​ഷ പ്ര​​സം​​ഗ​​സം​​ഘം നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന മാ​​രാ​​മ​​ണ്‍ ക​​ണ്‍​വ​​ൻ​​ഷി​​ൽ പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കു മാ​​ത്ര​​മാ​​യി ന​​ട​​ന്നു​​വ​​ന്ന രാ​​ത്രി യോ​​ഗ​​ങ്ങ​​ൾ ഇ​​നി ഉ​​ണ്ടാ​​കി​​ല്ല.

ഫെ​​ബ്രു​​വ​​രി 10ന് ആ​​രം​​ഭി​​ക്കു​​ന്ന 124-ാമ​​ത് ക​​ണ്‍​വ​​ൻ​​ഷ​​ൻ മു​​ത​​ൽ യോ​​ഗ​​ങ്ങ​​ളു​​ടെ സ​​മ​​യ​​ക്ര​​മ​​ത്തി​​ൽ മാ​​റ്റം വ​​രു​​ത്തി​​യ​​താ​​യി സ​​ഭാ​​ധ്യ​​ക്ഷ​​ൻ ഡോ.​​ജോ​​സ​​ഫ് മാ​​ർ​​ത്തോ​​മ്മാ മെ​​ത്രാ​​പ്പോ​​ലീ​​ത്ത പു​​റ​​പ്പെ​​ടു​​വി​​ച്ച സ​​ർ​​ക്കു​​ല​​റി​​ൽ വ്യ​​ക്ത​​മാ​​ക്കി. ഇ​​ത​​നു​​സ​​രി​​ച്ച് വൈ​​കു​​ന്നേ​​രം 6.30നാ​​രം​​ഭി​​ച്ച് രാ​​ത്രി 8.30ന് ​​അ​​വ​​സാ​​നി​​ച്ചി​​രു​​ന്ന യോ​​ഗ​​ങ്ങ​​ൾ​​ക്കു പ​​ക​​രം ഇ​​നി വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നാ​​രം​​ഭി​​ച്ച് 6.30ന് ​​അ​​വ​​സാ​​നി​​ക്കു​​ന്ന പൊ​​തു​​യോ​​ഗ​​മാ​​യി​​രി​​ക്കും. രാ​​വി​​ലെ 10നും ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നും പ​​തി​​വു​​പോ​​ലെ​​യു​​ള്ള യോ​​ഗ​​ങ്ങ​​ൾ ഉ​​ണ്ടാ​​കും. എ​​ല്ലാ യോ​​ഗ​​ങ്ങ​​ളി​​ലും സ്ത്രീ​​ക​​ൾ​​ക്കും പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കും പ​​ങ്കെ​​ടു​​ക്കാം.


രാ​​ത്രി​​യോ​​ഗ​​ങ്ങ​​ളി​​ൽ സ്ത്രീ​​ക​​ളെ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്നി​​ല്ല. മാ​​റി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് യോ​​ഗ​​ങ്ങ​​ളു​​ടെ സ​​മ​​യ​​ക്ര​​മ​​ത്തി​​ലെ പു​​നഃ​​ക്ര​​മീ​​ക​​ര​​ണ​​മെ​ന്നു മാ​​ർ​​ത്തോ​​മ്മാ മെ​​ത്രാ​​പ്പോ​​ലീ​​ത്ത വ്യ​​ക്ത​​മാ​​ക്കി. വൈ​​കു​​ന്നേ​​രം മ​​ണ​​ൽ​​പ്പു​​റ​​ത്തു ന​​ട​​ന്നു​​വ​​ന്ന യു​​വ​​വേ​​ദി, കു​​ടും​​ബ​​വേ​​ദി യോ​​ഗ​​ങ്ങ​​ൾ കോ​​ഴ​​ഞ്ചേ​​രി മാ​​ർ​​ത്തോ​​മ്മാ പ​​ള്ളി​​യി​​ൽ ഇ​​ക്കൊ​​ല്ലം മു​​ത​​ൽ ക്ര​​മീ​​ക​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.