ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട ഇ​ന്ന് അ​ട​യ്ക്കും
ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട ഇ​ന്ന് അ​ട​യ്ക്കും
Sunday, January 20, 2019 12:55 AM IST
പ​​ത്ത​​നം​​തി​​ട്ട: യു​​വ​​തീ പ്ര​​വേ​​ശ​​ന വി​​വാ​​ദ​​ങ്ങ​​ളി​​ലൂ​​ടെ ശ്ര​​ദ്ധേ​​യ​​മാ​​യ ഒ​​രു തീ​​ർ​​ഥാ​​ട​​ന​ കാ​​ല​​ത്തി​നു സ​​മാ​​പ​​ന​​മാ​​കു​​ന്നു.

ഇ​​ന്ന​​ലെ രാ​​ത്രി മാ​​ളി​​ക​​പ്പു​​റ​​ത്തു ന​​ട​​ന്ന ഗു​​രു​​തി​​യോ​​ടെ മ​​ക​​ര​​വി​​ള​​ക്ക് തീ​​ർ​​ഥാ​​ട​​ന​​കാ​​ല​​ത്തി​​നു സ​​മാ​​പ​​നം കു​​റി​​ച്ചു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ പ​​ന്പ​​യി​​ൽ​നി​​ന്നു​​ള്ള മ​​ല​​ക​​യ​​റ്റം അ​​വ​​സാ​​നി​​ച്ചി​​രു​​ന്നു. ഇ​​ന്ന​​ലെ കൂ​​ടി മാ​​ത്ര​​മേ ഭ​​ക്ത​​ർ​​ക്കു ക്ഷേ​​ത്ര​​ത്തി​​ൽ പ്ര​​വേ​​ശി​​ക്കാ​​നാ​​കു​​മാ​​യി​​രു​​ന്നു​​ള്ളൂ.

ഇ​​ന്നു രാ​​വി​​ലെ പ​​ന്ത​​ളം രാ​​ജ​​പ്ര​​തി​​നി​​ധി​​യു​​ടെ ദ​​ർ​​ശ​​ന​​ത്തി​​നു​ ശേ​​ഷം മേ​​ൽ​​ശാ​​ന്തി ന​​ട അ​​ട​​ച്ച് താ​​ക്കോ​​ൽ കൈ​​മാ​​റും. തു​​ട​​ർ​ന്നു രാ​​ജ​​പ്ര​​തി​​നി​​ധി​​യും സം​​ഘ​​വും തി​​രു​​വാ​​ഭ​​ര​​ണ​​ങ്ങ​​ളു​​മാ​​യി മ​​ല​​യി​​റ​​ങ്ങും.

ഫെ​​ബ്രു​​വ​​രി 12നു ​​വൈ​​കു​​ന്നേ​​ര​​മാ​​ണ് കും​​ഭ​​മാ​​സ പൂ​​ജ​​യ്ക്ക് ഇ​​നി ന​​ട തു​​റ​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.