അമ്മയും മകനും വിമാനത്തിൽ കൊണ്ടുവന്ന സ്വർണം പിടിച്ചു
അമ്മയും മകനും വിമാനത്തിൽ കൊണ്ടുവന്ന സ്വർണം പിടിച്ചു
Friday, February 15, 2019 1:02 AM IST
നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി അ​​ന​​ധി​​കൃ​​ത​​മാ​​യി ക​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച 45 ല​​ക്ഷം രൂ​​പ വി​​ല വ​​രു​​ന്ന ഒ​​ന്ന​​ര​​ക്കി​​ലോ​​ഗ്രാം സ്വ​​ർ​​ണം പി​​ടി​​കൂ​​ടി.

ക​​ണ്ണൂ​​ർ സ്വ​​ദേ​​ശി​​നി​​യാ​​യ അ​​മ്മ​​യും മ​​ക​​നും ചേ​​ർ​​ന്നു സ്പൈ​​സ് ജെ​​റ്റ് വി​​മാ​​ന​​ത്തി​​ൽ ദു​​ബാ​​യി​​ൽ​​നി​​ന്നു കൊ​​ണ്ടു​​വ​​ന്ന 1.100 കിലോഗ്രാം ​​സ്വ​​ർ​​ണ​​വും ക്വ​​ലാ​​ലം​​പു​​രി​​ൽ​​നി​​ന്ന് എ​​യ​​ർ ഏ​​ഷ്യ വി​​മാ​​ന​​ത്തി​​ൽ മൂ​​ന്നു ത​​മി​​ഴ് സ്വ​​ദേ​​ശി​​ക​​ൾ കൊ​​ണ്ടു​​വ​​ന്ന 400 ഗ്രാം ​​സ്വ​​ർ​​ണ​​വു​​മാ​​ണു ക​​സ്റ്റം​​സ് എ​​യ​​ർ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് വി​​ഭാ​​ഗം പി​​ടി​​കൂ​​ടി​​യ​​ത്. ശ​​രീ​​ര​​ത്തി​​ൽ ഒ​​ളി​​പ്പി​​ച്ച നി​​ല​​യി​​ലാ​​ണ് അ​​മ്മ​​യും മ​​ക​​നും സ്വ​​ർ​​ണം ക​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച​​ത്. ത​​മി​​ഴ് സ്വ​​ദേ​​ശി​​ക​​ളി​​ൽ​​നി​​ന്നു പി​​ടി​​ച്ചെ​​ടു​​ത്ത സ്വ​​ർ​​ണം വ​​സ്ത്ര​​ങ്ങ​​ളി​​ൽ ഒ​​ളി​​പ്പി​​ച്ച​​നി​​ല​​യി​​ലാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.